മൂന്നാറില്‍ ഷൂട്ടിംഗിനിടെ നടി ഭാമയ്ക്ക് പരിക്കേറ്റു. തമിഴ്ചിത്രമായ മൈനയുടെ കന്നഡ റീമേക്കിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ചിത്രത്തില്‍ നായകവേഷം അവതരിപ്പിക്കുന്ന കന്നട നടന്‍ ഗണേഷിനും പരിക്കേറ്റിട്ടുണ്ട്.
സിനിമയില്‍ കൊക്കയിലേക്ക് മറിയുന്ന ബസിനുള്ളില്‍ നിന്നും നായകനും നായികയും ബസിന്റെ ചില്ല് തകര്‍ത്ത് രക്ഷപെടുന്ന രംഗമുണ്ട്. സാഹസികമായ ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഷൂട്ടിങിനായി ബസ്സില്‍ ഘടിപ്പിച്ചിരുന്ന ചില്ല് പൊട്ടി താരങ്ങളുടെ ശരീരത്തില്‍ തറയ്ക്കുകയായിരുന്നു. ഭാമയുടെ കാലുകള്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇവരെ ടാറ്റയുടെ ആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രി വിട്ട താരങ്ങളോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാറിലും ചിന്നക്കനാലിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല