ഷെഫില്‍ഡില്‍ തോമശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും സംയുക്ത തിരുന്നാള്‍ ജൂലായ് പത്തിന് ആഘോഷിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കുന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കൂര്‍ബാനയില്‍ ഫാ.ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. അനേകം വൈദികരും സഹകാര്‍മികരാവും. ഫാ.സാജു പിണര്‍ക്കാട്ട് തിരുന്നാള്‍ സന്ദേശം നല്‍കും.
വൈകുന്നേരം അഞ്ചിന് തിരുന്നാള്‍ പ്രദക്ഷിണം ആരംഭിക്കും. നോട്ടിഹാം ബോയിസിന്റെ ശിങ്കാരി മേളവും സ്‌കോട്ടിഷ് പൈപ്പ് ബാന്‍ഡും മുത്തുക്കുടകളും കൊടികളും അണിനിരക്കുന്ന തിരുന്നാള്‍ പ്രദക്ഷിണമുണ്ടായിരിക്കും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം പാച്ചോര്‍ നേര്‍ച്ച നടക്കും. തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ കലാപരിപാടികള്‍ അരങ്ങേറും. സ്‌നാപകയോഹന്നാന്‍ എന്ന സംഗീതനൃത്തനാടകവും മാഞ്ചസ്റ്റര്‍ റെക്‌സിന്റെ ഗാനമേളയും പരിപാടികള്‍ക്ക് കൊഴുപ്പേകും. രാത്രി 9ന് കേരള വിഭവങ്ങള്‍ അടങ്ങിയ സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 07983417360, 07878607862, 07886190779 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
പള്ളിയുടെ വിലാസം: St.Patrics Catholic Church, Shelfield, S50QF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല