സാബു ചുണ്ടക്കാട്ടില്‍
ഷെഫീല്‍ഡ്: പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ: ജോസ് പുത്തന്‍പുര നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ഈ മാസം 11,12,13 തിയതികളില്‍ ഷെഫില്‍ഡില്‍ നടക്കും. സെന്റ് പാട്രിക്‌സ് കാത്തലിക് പള്ളിയില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാനദിവസങ്ങളില്‍ ബ്രദര്‍ ജോപ്പാന്‍ (യു.എസ്.എ) നേതൃത്വത്തിലുള്ള സംഘം കൗണ്‍സിലിംഗിന് നേതൃത്വം നല്‍കും. കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കുചേര്‍ന്ന് ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ: ജോയി ചെറാടിയില്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോസ് മാത്യു: 07983417360
വിന്‍സെന്റ് വര്‍ഗ്ഗീസ്: 07878607862
സിബി മാന്യുവല്‍: 07886190779
പള്ളിയുടെ വിലാസം: സെന്റ് പാട്രിക് കത്തോലിക് ചര്‍ച്ച്
ഷെഫീല്‍ഡ് , S5OQF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല