1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2015

സാബു ചുണ്ടക്കാട്ടില്‍: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ നടത്തപ്പെടുന്നു. ജനുവരി 2ന് ശനിയാഴ്ച ഉച്ച തിരിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ SHIRECLIFFE COMMUNITY CENTRE HALL ല്‍ വച്ച് വിപുലമായ ആഘോഷപരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തമായ നിരവധി കലാപരിപാടികള്‍ക്കൊപ്പം ഗാനമേളയും ആഘോഷങ്ങള്‍ക്ക് മിഴിവേകും. വിഭവസമൃദ്ധമായ ഡിന്നര്‍ ഏവര്‍ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്.

അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ വാശിയേറിയ ക്രിസ്തുമസ് ട്രീ മത്സരത്തില്‍ വിജയികളെ അന്നേ ദിവസം പ്രഖ്യാപിക്കുന്നതാണ്. കൂടാതെ കേക്ക് ബേക്കിംഗ് മത്സരവും അന്നു തന്നെ നടത്തപ്പെടുന്നതാണ്.

ഈ ക്രിസ്തുമസ് പുതുവല്‍സരാഘോഷങ്ങളില്‍ സകുടുംബം പങ്കെടുക്കുവാന്‍ ഏവരെയും ടഗഇഅ ഭാരവാഹികള്‍ ഹാര്‍ദവമായി ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷാജു സി. ബേബി (പ്രസിഡന്റ്) 07846593330

സ്റ്റാന്‍ലി ജോസഫ് (സെക്രട്ടറി) 07899967921

വിലാസം:

SHIRECLIFFE COMMUNITY CENTRE HALL

349 SHIRECLIFFE ROAD

S58XJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.