അജിത് പാലിയത്ത്: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന് നവ നേതൃത്വം. യു കെ മലയാളി സംഘടനകളില്‍ ഏറെ അറിയപ്പെടുന്ന കൂട്ടായ്മ്മയാണ് SKCA എന്ന ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്. 2005 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച SKCA അതിന്റെ ദശാബ്ധി കഴിഞ്ഞ വര്‍ഷം ആഘോഷിക്കുകയുണ്ടായി. കഴിഞ്ഞ ആഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അസ്സോസ്സിയേഷന്റെ 2016 2017ലെ ഭരണസമിതിയെ വരണാധികാരി അജിത്ത് പാലിയത്തിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുത്തത്.
പ്രസിഡെന്റ് ജിം തൊടുക, വൈസ് പ്രസിഡെന്റ് ട്രീസാ വിനയ്, സെക്രട്ടറി സജിന്‍ രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ഡാനിയേല്‍, ട്രഷറര്‍ കിരണ്‍ സോളമന് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും ബോര്‍ഡ് അംഗങ്ങളായി ബിജു മാത്യു, സൂസന്‍ ജോര്‍ജ്ജ്, ജിമ്മി ജോസഫ്, വിബിന്‍ ജോസ്, സിബി മാനുവല്‍, ടെസ്സി ജോസ് എന്നിവരെയും തിരഞ്ഞെടുത്തു.
നൂറിനടുത്ത് കുടുംബങ്ങള്‍ ഒന്നിക്കുന്ന SKCA, ഓരോ വര്‍ഷങ്ങളിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ വഴി യുക്കേയില്‍ തനത് പേരും പ്രശസ്തിയും നേടിയെടുത്ത സംഘടനയാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇതര സംഘടനകള്‍ക്ക് മാതൃകയാകാറുണ്ട്.
വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് സംഘടനയുടെ ഭരണഘടന ഭേദഗതി വരുത്തുവാന്‍ ജോസ്മാത്യു കണ്‍വീനറായി ജോസഫ് തോമസ്സ്, അജിത്ത് പാലിയത്ത്, ഷാജു സി ബേബി, ഉണ്ണികൃഷ്ണന്‍ എന്നീ അഞ്ച് അംഗങ്ങളുടെ കമ്മറ്റിയെ യോഗം തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല