സാബു ചുണ്ടക്കാട്ടില്‍: യു കെ മലയാളികളുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പ്രശസ്തമായ, ഷെഫീല്‍ഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന, വി.തോമ്മാശ്ലീഹായുടെയും, വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്ത്യാഡംബരപൂര്‍വ്വം തുടക്കമായി.ജൂണ്‍ 11 മുതല്‍ ആരംഭിച്ച അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേന വിവിധ ഭവനങ്ങളിലായി നടന്നുവരുന്നു..19ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഷെഫീല്‍ഡ് സീറോ മലബാര്‍ കമ്യൂണിറ്റി ചാപ്ലയിന്‍ ഫാ. ബിജു കുന്നക്കാട്ട് പതാക ഉയര്‍ത്തുന്നതോടെ പ്രധാന ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.2.15 ന് പ്രസുദേന്തി വാഴ്ച.2.30 ന് റവ.ഫാ.ജോണ്‍സണ്‍ കോവൂര്‍പുത്തന്‍പുരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന.ഫാ.ജിന്‍സണ്‍ മുട്ടത്തുകുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും..ഫാ.തോമസ് മടുക്കുംമൂട്ടില്‍,ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ്,ഫാ.ബിജു കുന്നക്കാട്ട് എന്നിവര്‍ സഹ കാര്‍മ്മികരാകും.തുടര്‍ന്ന് വി. അല്‍ഫോന്‍സാമ്മയുടെ നൊവേന. 4.30 ന് വിവിധ കലാരൂപങ്ങള്‍, മുത്തുക്കുടകള്‍,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം.തുടര്‍ന്ന് ലദീഞ്ഞ്,തിരുനാളിന്റെ സമാപനാശീര്‍വ്വാദം. പാച്ചോര്‍ നേര്‍ച്ച. 6.30 ന് പൊതുസമ്മേളനം.സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം. ഷെഫീല്‍ഡ് സെന്റ് പാട്രിക്‌സ് പള്ളി വികാരി ഫാ.മാര്‍ട്ടിന്‍ ട്രസ്‌ക് മുഖ്യാതിഥിയായിരിക്കും.തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നരുടെയും വിവിധ കലാപരിപാടികള്‍. സ്‌നേഹവിരുന്നോടുകൂടി ആഘോഷപരിപാടികള്‍ സമാപിക്കും…ചാപ്ലയിന്‍ ഫാ.ബിജു കുന്നക്കാട്ടിന്റെ നേതൃത്വത്തില്‍ തിരുനാള്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധരുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിന് ഷെഫീല്‍ഡ് കാത്തലിക്ക് കമ്യൂണിറ്റി ഏവരെയും ക്ഷണിക്കുന്നു….
കൂടുതല്‍ വിവരങ്ങള്‍ക്ക്;
ബിജു മാത്യു 07828283353
വിന്‍സെന്റ് വര്‍ഗീസ് 07878607862..
അഡ്രസ്സ്;
സെന്റ് പാട്രിക്‌സ് ചര്‍ച്ച്.
BARNSLEY ROAD
SHEFFIELD.
S5 0QF..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല