അജിത് പാലിയത് (ഷെഫീല്‍ഡ്): പ്രശസ്ത മലയാള സിനിമ പിന്നണി നജീം അര്‍ഷദിനും അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്വല സ്വീകരണം നല്കി. ഇനി യൂക്കേയില്‍ സംഗീത സയാഹ്ന്‌ന ദിനങ്ങള്‍.
പത്ത് വര്‍ഷം 2015ല്‍ പൂര്‍ത്തിയാകുന്ന ഷെഫീല്ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘ദശവര്‍ഷോത്സവം’ എന്ന ലൈവ് ഗാനമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെത്തിയ നജീം അര്‍ഷദാണ് ഗാനമേളക്ക് നേതൃത്വം നല്കുന്നത്. നജീമിനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം അരുണ്‍ ഗോപനും കൈരളി ടിവിയിലൂടെ പ്രശസ്തയായ വൃന്ദ ഷമീക്കും ചേരുന്നു. നാനൂറിന് മേല്‍ ആളുകള്‍ പങ്കെടുക്കുന്ന ‘ദശവര്‍ഷോത്സവം’ ലൈവ് ഗാനമേള പരിപാടിയുടെ ടിക്കറ്റുകള്‍ ഏകദേശം വിറ്റു തീര്‍ന്നതായി ഭാരവാഹികള്‍ അറിയിച്ചു.
2007 ലെ ഏഷ്യാനെറ്റ് നടത്തിയ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ വിജയിയായ നജീം അര്‍ഷദ് ഏതാണ്ട് എണ്‍പതിന് മേല്‍ പാട്ടുകള്‍ ഇതിനകം സിനിമയില്‍ പാടിക്കഴിഞ്ഞു. നിരവധി ആല്‍ബങ്ങളും നജീം പാടി പുറത്ത് വന്നിട്ടുണ്ട്. സ്റ്റാര്‍ സിംഗര്‍ അരുണ്‍ ഗോപനും നിരവധി പാട്ടുകള്‍ പാടിക്കഴിഞ്ഞു. കൈരളി ടിവിയിലൂടെ പ്രശസ്തയായ വൃന്ദ ഷമീക്കിനും പുറമേ യുക്കേയില്‍ പ്രശസ്തരായ ലൈവ് ഓര്‍ക്ക്‌സ്ട്ര
ടീമിന്റെ സാന്നിധ്യവും ഈ ആഘോഷം സംഗീതസാന്ദ്രമാക്കും.
കഴിഞ്ഞ പത്ത് വര്‍ഷങ്ങളുടെ അസ്സോസ്സിയേഷന്‍ ചരിത്രവും നാഴികകല്ലുകളും സുന്ദര നിമിഷങ്ങളും കോര്‍ത്തിണക്കി തെയ്യാറാക്കിയ ‘പ്രയാണം’ എന്ന സുവനീറിന്റെ പ്രകാശനവും ഈ അവസരത്തില്‍
നടത്തുന്നതായിരിക്കും. പരിപാടിയുടെ വിജയത്തിനായി കര്‍മ്മനിരതരായി ഷെഫീല്‍ഡ് മലയാളി അസോസിയേഷനിലെ കമ്മറ്റി അംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. ദശവര്‍ഷോത്സവം പരിപാടിയുടെ മോടി കൂട്ടുവാന്‍ ആഘോഷങ്ങള്‍ www.vsquaretv.com എന്ന വെബ് സൈറ്റില്‍ ‘V Square T V’ തത്സമയം പ്രക്ഷേപണം ചെയ്യുന്നു.
ഈ ഞായറാഴ്ച 08/11/2015 വൈകീട്ട് 4.00നു തുടങ്ങുന്ന ആഘോഷപരിപാടികള്‍ പൊതുസമ്മേളനത്തോടെ ആരംഭിക്കും. പരിപാടി നടക്കുന്ന സ്ഥലം Lady Mabel Hall , Ecclesfield School, Chapeltown Road, Ecclesfield, Sheffield , S35 9WD ദശവര്‍ഷോത്സവം പരിപാടിയുടെ ഭാഗമായി ഷെഫീല്‍ഡിലെ Calvery Caters ( Bijomon ) മിതമായ നിരക്കില്‍
രുചികരമായ ഭക്ഷണം ഒരുക്കുന്നതായിരിക്കും.
ഒരിക്കല്‍ കൂടി എല്ലാ സംഗീത ആസ്വാദകരയും ഷെഫീല്‍ഡിലെ ദശവര്‍ഷോത്സവം പരിപാടിയിലേക്ക് എസ്. കെ. സി. എ സാദരം സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല