ജോവിസ് ജോസ്
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും യു.കെ.യില്‍ ബിസിനസ് കണ്‍സല്‍ട്ടന്റുമായ കോട്ടയം ഉഴവൂര്‍ സ്വദേശി മാത്യു സ്റ്റീഫനുമായി ഏഷ്യാനെറ്റ് യു.കെ.ഡയറക്ടര്‍ ശ്രീകുമാര്‍ നടത്തിയ അഭിമുഖത്തിന് മികച്ച പ്രതികരണം. ഷെയര്‍മാര്‍ക്കറ്റിലെ സാധ്യതകളെക്കുറിച്ച്് വിശദീകരിക്കുന്ന പരിപാടി ഏറെ പ്രയോജനകരവും ശ്രദ്ധേയവുമായിരുന്നുവെന്ന് കാണിച്ച് നൂറു കണക്കിന് പേരുടെ കത്തുകള്‍ ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇന്ന് രാത്രി എട്ടുമണിക്ക് ഏഷ്യാനെറ്റില്‍ കാണാം.
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് പ്രാഥമികമായി അറിഞ്ഞിരികേണ്ട കാര്യങ്ങളും ഓഹരി വിപണിയുടെ പ്രവണതകളും വിശദമായി പ്രതിപാദിക്കുന്ന ഇത്തരം ഒരു പരിപാടി അടുത്തയിടെയൊന്നും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിട്ടില്ല. ഓഹരി വിപണിയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവരുടെ പൊതുവായ സംശയങ്ങള്‍ക്കുള്ള മറുപടി അഭിമുഖത്തിലുണ്ട്. ഇന്ത്യന്‍ ഓഹരി വിപണി കുതിക്കുന്ന സാഹചര്യത്തില്‍ ബുദ്ധിപൂര്‍വം നിക്ഷേപം നടത്തിയാല്‍ നേട്ടമുണ്ടാക്കാമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രണ്ടാം ഭാഗവും കാണുന്നത് പ്രയോജനകരമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല