ആസ്‌ട്രേലിയ: ആസ്‌ട്രേലിയയിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍വോണ്‍ ആണെന്ന് സര്‍വ്വേ ഫലം. റീഡേര്‍സ് ഡൈജസ്റ്റ് നടത്തിയ പഠനത്തിലാണ് വോണിന് ഈ അപൂര്‍വ്വ വിശേഷണം കിട്ടിയത്.
പ്രസിദ്ധരായ 100 ആസ്‌ട്രേലിയക്കാരില്‍ നിന്നും ഏറ്റവും വിശ്വസ്തരെ കണ്ടെത്താന്‍ വേണ്ടി ആയിരം പേര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് വോണ്‍ നൂറാം സ്ഥാനത്തെത്തിയത്. ക്രിക്കറ്റിലും വ്യക്തിഗത ജീവിതത്തിലും എന്നും വിവാദങ്ങളുടെ തോഴനായിരുന്ന സ്പിന്‍ മാന്ത്രികന്‍ കഴിഞ്ഞ വര്‍ഷം ഭാര്യ സിമോണുമായി വേര്‍പിരിഞ്ഞിരുന്നു. ഹോളിവുഡ് നടി ലിസ് ഹര്‍ലിയാണ് വോണിന്റെ പുതിയ കാമുകി.
ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡും (97) ഹോളിവുഡ് നടനും സംവിധായകനുമായ മെല്‍ ഗിബ്‌സണും(96) പട്ടികയില്‍ ഏറ്റവും പിറകിലായി സ്ഥാനം പിടിച്ചിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല