പാലക്കാട്: ഷൊര്‍ണ്ണൂര്‍ ത്രാങ്ങാലയില്‍ വെടിമരുന്ന് ശാലയില്‍ തീപിടിച്ച് വന്‍ദുരന്തം. പതിനൊന്ന് പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അനൗദ്യോഗിക വിവരമുണ്ട്. ആറു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് 4.40ഓടെയാണ് സ്‌ഫോടനമുണ്ടായത്.
ഷൊര്‍ണ്ണൂരില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്ന ത്രാങ്ങാല. ഒരു ഭാഗത്ത് ഭാരതപ്പുഴയും മറുഭാഗത്ത് റെയില്‍പാളവുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരിക്കയാണ്. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ റെയില്‍ പാളം വരെ എത്തിയിട്ടുണ്ട്. ട്രെയിന്‍ യാത്രക്കാരായ ചിലര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് ഒരു ഫയര്‍ എഞ്ചിന് മാത്രമേ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ളൂ.
കവളപ്പാറ കുഞ്ഞിക്കണ്ണന്റെ മൂന്ന് വെടിമരുന്ന ശാലകള്‍ക്കാണ് തീപിടിച്ചത്. ഇയാളെയും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ദേശമംഗലം ചെറുതുരുത്തി എന്നിവിടങ്ങളിലെ വീടിന് വിള്ളലുണ്ടായിട്ടുണ്ട്. അപകട സമയം സ്ത്രീകളുള്‍പ്പെടെ 30 പേര്‍ വെടിമരുന്ന് ശാലയിലുണ്ടായിരുന്നു. വെടിമരുന്ന് ശാലയില്‍ മൂന്ന് തവണ സ്‌ഫോടനമുണ്ടായി.
പൂരക്കാലമായതിനാല്‍ വന്‍തോതില്‍ വെടിമരുന്നുകള്‍ ഇവിടെ സ്‌റ്റോക്ക് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല