നിയന്ത്രാണീധമായി ചിലവു കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ഓരോ യു കെ മലയാളി കുടുംബവും.പൊതു മേഖലയിലെ പിരിച്ചു വിടല്‍ പ്രളയത്തില്‍ ഉള്ള ജോലി ജോലി നഷ്ട്ടപ്പെടുമോ എന്ന ഭീതിയിലാണ് ചുരുക്കം ചില മലയാളി കുടുംബങ്ങളെങ്കിലും.നാട്ടിലേക്ക് പണം അയക്കുക എന്നത് പലര്‍ക്കും ഒരു സ്വപ്നമായി അവശേഷിച്ചിരിക്കുന്നു. ഇത്തരുണത്തില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ ഒരല്പം ശ്രദ്ധിച്ചാല്‍ പണം ലാഭിക്കാന്‍ ഉതകുന്ന മാര്‍ഗങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഒരേ സാധനത്തിന്റെ പല കടകളിലെ വില മനസിലാക്കുക
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോഴും നേരിട്ട് കടകളില്‍ നിന്നും വാങ്ങുമ്പോഴും വിവിധ കടകളിലെ വില മനസിലാക്കി,കുറഞ്ഞ വിലയുള്ള കട തിരഞ്ഞെടുക്കുക .ഉദാഹരണത്തിന് റോബര്‍ട്ട് വൈസ്മാന്‍ പാല്‍ സെയിന്‍സ്ബറിയില്‍ വാങ്ങണമെങ്കില്‍ 1 .25 പൌണ്ട് കൊടുക്കേണ്ടി വരുമ്പോള്‍ ഫാം ഫുഡിലെ വില 75 പെന്‍സ് മാത്രമാണ്.
വിലകള്‍ മനസിലാക്കാന്‍ താഴെപ്പറയുന്ന സൈറ്റുകള്‍ പ്രയോജനപ്പെടും.
- Mysupermarket.co.uk
- Find-book.co.uk
- Find-CD.co.uk
- Find-DVD.co.uk
- Find-games.co.uk
- Find-electricalgoods.co.uk
- Kelkoo
- Shopping.com
- PriceRunner
വൌച്ചര്‍ കോഡുകള്‍ ഉപയോഗിക്കുക
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ വിലക്കുറവു നല്‍കുന്ന വൌച്ചര്‍ കോഡുകള്‍ ഉപയോഗിക്കുക വഴി നല്ലൊരു തുക ലാഭിക്കാന്‍ കഴിയും.അടുത്ത കാലത്ത് BEST BUY എന്ന വെബ് സൈറ്റ് ഒരു വൌചെര്‍ കോഡ് വഴി നല്‍കിയ വിലക്കിഴിവ് 200 പൌണ്ടാണ്.പ്രധാനപ്പെട്ട വൌച്ചര്‍ കോഡുകള്‍ NRI മലയാളിയുടെ വൌച്ചര്‍ കോര്‍ണര്‍ എന്ന സെക്ഷനില്‍ അപ്ടെറ്റ് ചെയ്യാറുണ്ട്.കൂടുതല്‍ വൌച്ചര്‍ കോഡുകള്‍ അറിയാന്‍ താഴെപ്പറയുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുക.
HotUKDeals
vouchercodes.co.uk
latestdiscountvouchers.co.uk
discountshoppinguk.co.uk
voucherseeker.co.uk
supermarketvouchers.com
shoppingcodes.co.uk
www.promotionalcodes.org.uk
VoucherHub.com.
ക്യാഷ്ബാക്ക് സൈറ്റുകള്‍ ഉപയോഗിക്കുക
ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ പണം തിരികെ നല്‍കുന്ന ക്യാഷ്ബാക്ക് സൈറ്റുകള്‍ ഉപയോഗിക്കുക വഴി നല്ലൊരു തുക ലാഭിക്കാന്‍ കഴിയും. ഉദാഹരണത്തിന് ഒരു ഐഫോണ്‍ കൊണ്ട്രാക്റ്റ് എടുത്താല്‍ 100 പൌണ്ട് വരെ ക്യാഷ്ബാക്ക് സൈറ്റുകളുണ്ട്.RAC -യുടെ ROADSIDE കവര്‍ 28 പൌണ്ടിന് എടുത്താല്‍ 20 പൌണ്ട് ക്യാഷ്ബാക്ക് നല്‍കുന്നതും ഒരു ഗംഭീര ഓഫര്‍ ആണ്.
പ്രധാനപ്പെട്ട ക്യാഷ് ബാക്ക് ഓഫറുകള്‍ NRI മലയാളിയുടെ ക്യാഷ്ബാക്ക് കോര്‍ണര്‍ എന്ന സെക്ഷനില്‍ അപ്ടെറ്റ് ചെയ്യാറുണ്ട്.കൂടുതല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍ അറിയാന്‍ താഴെപ്പറയുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുക.
Quidco
TopCashBack
GreasyPalm.
കടകളില്‍ നിന്നും നേരിട്ട് വാങ്ങിയാല്‍ ഡെലിവറി ചാര്‍ജ് ,റിട്ടേന്‍ ചാര്‍ജ് തുടങ്ങിയ ലാഭിക്കാം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ അധിക വാറണ്ടിയും സംരക്ഷണവും ചില കേസുകളില്‍ ക്യാഷ് ബാക്കും ലഭിക്കും.
പലിശ നിരക്ക് അധികമായതിനാല്‍ സ്റ്റോര്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല