1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2016

ടോം ജോസ്: കോട്ടയം രൂപതക്ക് പുറത്തു, ലോകത്ത് ആദ്യമായി ഇംഗ്ലണ്ടില്‍ ഷ്രൂസ്ബറി രൂപതയില്‍ ലഭിച്ച ക്‌നാനായ ചാപ്ലന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്‌നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്‍ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച വൈകുന്നേരം കൊണ്ടാടി .

വൈകുന്നേരം നാലുമണിക്ക് വിശുദ്ധ കുര്‍ബാനയോട് കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കുര്‍ബാനയ്ക്ക് ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാദര്‍ ഫിലിപ്പ് കുഴിപറമ്പില്‍, ഫാദര്‍ ബെര്‍ണാട് എന്നിവര്‍ നേതൃത്വം നല്‍കി.

 

എല്ലാ വിഭാഗം ്രൈകസ്തവ മൂല്യങ്ങളോടും ഒത്തു പോകാന്‍ ആണ് നമ്മള്‍ ശ്രമിക്കേണ്ടത് എന്നു ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. ലീഡ്‌സ്, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ , ചെസ്‌റ്റെര്‍ എന്നിവിടങ്ങളില്‍ നിന്നും ക്‌നാനായ സംഘടനനേതാക്കള്‍ എത്തിച്ചേര്‍ന്നിരുന്നു. കൂടാതെ ബര്‍കിന്‍ഹെഡിലെ സീറോ മലബാര്‍ സഭ അംഗങ്ങളും പരിപാടികളില്‍ പങ്കെടുത്തിരുന്നു.

 

ക്രിസ്തുമസ് പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ലിവര്‍പൂള്‍ ക്‌നാനായ പ്രസിഡന്റ് സിന്റോ ജോണ്‍ നമ്മള്‍ എന്നും ്രൈകസ്തവ മൂല്യങ്ങള്‍ കൈവിടാതിരിക്കാന്‍ പ്രതിജ്ഞാ ബദ്ധരായിരിക്കണം എന്നു ഒര്‍മ്മപ്പെടുത്തി.

 

പിന്നിട് സംസാരിച്ച മാഞ്ചസ്റ്റര്‍ ക്‌നാനായ പ്രസിഡന്റ് സാജന്‍ ചാക്കോ, നമ്മുടെ ഈ കൂട്ടായ്മയും തുടര്‍ന്ന് കൊണ്ടുപോയി നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണം എന്നു പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ലീഡ്‌സ് ക്‌നാനായ സെക്രട്ടറി സക്കറിയ പുത്തന്‍കുളം ഇവിടെ വന്നു കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ നാട്ടിലെ പള്ളിയില്‍ പോകുന്ന ഒരു അനുഭവം ആണ് ഉണ്ടായതു എന്നു കൂട്ടി ചേര്‍ത്തു.

കുര്‍ബാനക്കിടയില്‍ കുട്ടികള്‍ അവതരിപ്പിച്ച കരോള്‍ ഗാനം വളരെ ശ്രദ്ധേയമായിരുന്നു. പിന്നിട് കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ലിവര്‍പൂള്‍ ക്‌നാനായ സമൂഹത്തിന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത സിന്റോ ജോണിനു പഴയ പ്രസിഡന്റ് സോജന്‍ തോമസ് അധികാരങ്ങള്‍ കൈമാറി. പുതിയ കമ്മറ്റി അംഗങ്ങളും പഴയ കമ്മറ്റി അംഗങ്ങളും പരിപാടികളില്‍ സന്നിഹിതര്‍ ആയിരുന്നു.

 

നടവിളിയും ക്‌നാനായ പാട്ടുകളും കൊണ്ട് ഹാളും പരിസരവും നിറഞ്ഞു നിന്നു. ബര്‍ക്കിന്‍ഹെഡ് വിശ്വാസി സമൂഹം വീടുകളില്‍നിന്നും തയ്യാറാക്കി കൊണ്ട് വന്ന വിഭവസമൃദ്ധമായ സദ്യയും കേക്കും കഴിച്ചു എല്ലാവരും പിരിഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.