അലക്‌സ് വര്‍ഗീസ്: ഷ്രൂസ്ബറി രൂപതയിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ദേവാലയങ്ങളില്‍ ഇന്നും നാളെയും നടക്കുന്ന തിരുപിറവിയുടെ തിരുകര്‍മ്മങ്ങള്‍ ചുവടെ ചേര്‍ ക്കുന്നു. ഇന്ന് വൈകുന്നേരം 4ന് സ്‌റ്റോക്ക് പോര്‍ട്ട് സെന്റ്. പീറ്റര്‍ ദേവാലയത്തിലാണ് ആദ്യ ശുശ്രൂഷകള്‍ നടക്കുന്നത്. റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി എല്ലായിടത്തും ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനാകും.
ദേവാലയത്തിന്റെ വിലാസം:
St. Peter Church,
Hazel grove, Stockport, SK7 4EA
രാത്രി 8ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടക്കുന്ന തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് ശേഷം സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കരോള്‍ ഗാനാലാപനവും സാന്തായ്ക്ക് വരവേല്‍പ്പും നല്കും. മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ചാരിറ്റി കേക്ക് വില്‍പ്പന, ക്രിസ്തുമസ് റാഫിള്‍ തുടങ്ങി വിവിധ ആഘോഷങ്ങള്‍ ഉണ്ടായിരിക്കും. രാത്രി 11.30 ന് ചെസ്റ്ററില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ദിവ്യബലിയും മറ്റ് ആഘോഷങ്ങളും ഉണ്ടായിരിക്കും.
ദേവാലയത്തിന്റെ വിലാസം
St. Saviours Church, Great Sutton, Ellesmere Fort, CH66 3JY
നാളെ (വെള്ളി) രാവിലെ 11.30 ന് ബര്‍ക്കിന്‍ഹെഡില്‍ ശുശ്രൂഷകള്‍ക്ക് ഫാ. ലോനപ്പന്‍ അരങ്ങാശേരി നേതൃത്വം നല്‍കും. ദിവ്യബലിയും മറ്റ് ആഘോഷങ്ങളും ഉണ്ടായിരിക്കും. ദേവാലയത്തിന്റെ വിലാസം:
St. Joseph Church, Birkenhead
North Road, CH42 7JU
ഉച്ച കഴിഞ്ഞ് 2 ന് ടെല്‍ഫോര്‍ഡിലും ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങളും മറ്റ് ആഘോഷങ്ങളും ഉണ്ടായിരിക്കും. ദേവാലയത്തിന്റെ വിലാസം
St. Ptariks Church, Wellington,tellford, TF1 3AP
ക്രിസ്തുമസിന്റെ തിരുകര്‍മ്മങ്ങളില്‍ കുടുംബസമേതം പങ്കുചേര്‍ന്ന് പുല്‍ക്കൂട്ടില്‍ ഭൂജാതനായ ഉണ്ണിയേശുവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലിന്‍ റവ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്യുന്നു.
വിഥിന്‍ഷോയിലെ ദേവാലയത്തിന്റെ വിലാസം:
St. Antony’s Church
Portway, Wythenshauve
M22 0WR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല