ഭാര്യയെ ദക്ഷിണാഫ്രിക്കയില്‍ കൊണ്ടുപോയി വധിച്ചുവെന്ന കുറ്റാരോപിതനായ ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍ ഷ്‌റീന്‍ ദീവാനിക്ക് കോടതി സോപാധികജാമ്യം അനുവദിച്ചു.250,000 പൗണ്ടിന്റെ ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ദീവാനി എവിടേക്കൊക്കെ പോകുന്നുവെന്ന് മനസ്‌സിലാക്കാന്‍ ഇലക്‌ട്രോണിക് ടാഗ് നല്കും. വീടുവിട്ടു പോകരുത്, നിത്യവും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ നിബന്ധനകളും കോടതി വച്ചിട്ടുണ്ട്.
മോചനവാര്‍ത്ത ഏറെ സന്തോഷം പകരുന്നുവെന്നും കുടുംബാംഗങ്ങള്‍ ദീവാനിയുടെ വരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ വക്താവ് മാക്‌സ് ക്‌ളിഫോര്‍ഡ് പറഞ്ഞു.
അനി ദീവാനി കൊലപാതകത്തിനു പിന്നില്‍ അനിയുടെ ഭര്‍ത്താവ് ഷ്‌റീന്‍ ദീവാനി തന്നെയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കയിലെ സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ റോഡ്‌നി ഡി കോക് കോടതിയില്‍ വെളിപ്പെടുത്തിയതോടെയായിരുന്നു ഷ്‌റീന്‍ ദീവാനി കുടുങ്ങഇയത്.
15,000 റാന്‍ഡ് (1400 പൗണ്ട്) വാഗ്ദാനം ചെയ്താണ് ഷ്‌റീന്‍ കൊല നടത്തിച്ചതെന്നായിരുന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞത്. കാര്‍ ഡൈവറായിരുന്ന സൊലാ താങ്കോയുടെ കുറ്റസമ്മതമൊഴിയാണിതെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന്, പൊലീസുമായി ധാരണയില്‍ എത്തി ഷ്‌റീന്‍ ദീവാനി കീഴടങ്ങുകയായിരുന്നു. പിന്നീട് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല