അജിത് പാലിയത്ത്: സംഗീതവും നൃത്തവും ഇഴചേരുന്ന ‘മയൂര ഫെസ്റ്റ് 2017’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുക്കെ മലയാളികള്‍ നെഞ്ചേറ്റിയ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ.’ യുടെ ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസിനു ശേഷം അവതരിപ്പിക്കുന്ന ‘മയൂര ഫെസ്റ്റ് 2017’ക്കുറിച്ച് കേട്ടറിഞ്ഞു പരിപാടി അവതരിപ്പിക്കാന്‍ അനവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരുവാന്‍ ഒരുങ്ങി കഴിഞ്ഞു. അവതരിപ്പിക്കുന്ന പരിപാടികളുടെ ബാഹുല്യം മൂലം മുന്‍ നിശ്ചയിച്ചതിന് മുന്നേ തന്നെ പരിപാടികള്‍ നടത്തുവാന്‍ സംഘാടകര്‍ തയ്യാറാവുകയാണ്. സംഗീതനൃത്ത പരിപാടികളിലൂടെ യൂക്കേയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും കൈപിടിച്ച് കൊണ്ടുവരുവാനായി നടത്തുന്ന സ്റ്റേജ്ജ് ലൈവ് പ്രോഗ്രാമുകളിലെ വൈവിദ്ധ്യത കൊണ്ടാണ് അനവധി ആളുകള്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ മുന്നോട്ട് വരുന്നത്. ഈ വൈവിധ്യതയാണ് ജനഹൃദയങ്ങളില്‍ ട്യൂണ്‍ ഓഫ് ആര്‍ട്‌സിനു സ്വീകാര്യത നേടി കൊടുക്കുന്നതും. ‘ട്യൂണ് ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ.’ യുടെ നാലാമത്തെ പരിപാടിയാണ് മയൂര ഫെസ്റ്റ് 2017 എന്ന പേരില്‍ ഏപ്രില്‍ 2 നു നടത്തുന്നത്. ‘ബ്ലൂമിങ് ടാലന്റ്‌സ്’ എന്ന പ്രോഗ്രാമിലൂടെ ഒരു കൊച്ചു കലാകാരിയെ ഞങ്ങള്‍ കലാലോകത്തിന് പരിചയപ്പെടുത്തുകയുണ്ടായി. ഇങ്ങനെ ഓരോ കലാകാരന്മാര്‍ ഉയര്‍ന്നു വരുന്നതില്‍ അവരോടൊപ്പം ഞങ്ങളും അഭിമാനിക്കുന്നു .
യുക്കേയിലെ പ്രമുഖ വ്യക്തികള്‍ അതിഥികളായി എത്തുന്ന പരിപാടിയില്‍ ലണ്ടനിലെ പ്രശസ്ത നാടക നടന്മാരായ ജൈസണ്‍ ജോര്‍ജ്ജും കീര്‍ത്തി സോമരാജനും സംഘവും അവതരിപ്പിക്കുന്ന ‘തീന്‍മേശയിലേ ദുരന്തം’ എന്ന പ്രശസ്ത സാമൂഹ്യ നാടകം അവതരിപ്പിക്കുന്നതാണ്. അനവധി ഗാനങ്ങള്‍ക്കും നൃത്തങ്ങള്‍ക്കും ഒപ്പം കലാഭവന്‍ നൈസിന്റെ ചുവടുകള്‍ക്കൊപ്പിച്ചു നടത്തുന്ന നൃത്ത നൃത്ത്യങ്ങളും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി ശ്രോതാക്കളെ കൊണ്ടുപോകുവാന്‍ നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും ഉണ്ടായിരിക്കും. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷന്റെ സഹകരണത്തോടെ നടത്തിയ നാഷണല്‍ ബ്യൂട്ടി പേജെന്റ് 20162017 മല്‍സരത്തില്‍ മിസ്സ് ഗ്ലോസ്റ്റര്‍ ആയി മല്‍സരിച്ച് വിജയിച്ച ഗ്ലോസ്റ്ററില്‍ തമസ്സിക്കുന്ന ചേര്‍ത്തല സ്വദേശികളായ മനോജിന്റെയും രശ്മിയുടെയും മകളായ സിയന്‍ ജേക്കബ് (Cien Jacob)എന്ന ആറു വയസുകാരിയെ മയൂര ഫെസ്റ്റ് 2017പരിപാടിയില്‍ അനുമോദിക്കുന്നു.
£1 നിരക്കില്‍ മുഴുവന്‍ ദിവസത്തിലേക്ക് കാര്‍പാര്‍ക്കിങ് ലഭ്യമാണ്. ഒപ്പം മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണവും ഹാളില്‍ ലഭിക്കും. പരിപാടി 2017 ഏപ്രില്‍ മാസം 2നും ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് തന്നെ ആരംഭിക്കുന്നതാണ്.
ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത നൃത്ത ആസ്വാദനത്തിലേക്ക് സംഗീതത്തിന്റെയും നൃത്തത്തിന്റെയും നാടകത്തിന്റെയും ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേരുന്ന മയൂര ഫെസ്റ്റ് 2017 മറക്കാനാവാത്ത ഒരനുഭവം സമ്മാനിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്. ഈ നിമിഷത്തിന് സാക്ഷിയാകുവാന്‍ നിങ്ങള്‍ ഏവരെയും ക്ഷണിക്കുകയാണ്. നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക്,
Ajith Paliath (Sheffield) 07411708055,Pream Northampton 07711784656, Sudheesh Kettering 07990646498, Biju Thrissur 07898127763, Anand Northampton 07503457419, Sebastain Birmingham 07828739276. Toni Kettering 07428136547 Sujith kettering 07447613216, Titus (Kettering) 07877578165,Biju Nalapattu 07900782351
ഈമെയില്‍ : tuneof.arts@gmail.com
വെബ്‌സൈറ്റ് : http://tuneofarts.co.uk/
സമയം : 2017 ഏപ്രില് 2, വൈകീട്ട് 2 മണിമുതല്‍. പ്രവേശനം സൌജന്യം. പാര്‍ക്കിങ് ഉണ്ടായിരിക്കുന്നതാണ്.
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല