അജിത് പാലിയത്ത്: ആത്മാവിന്റെ ആഴങ്ങളില്‍ നിന്നും പിറന്ന ഒത്തിരി ഗാനങ്ങള്‍ ലോകസംഗീതത്തില്‍ ഉണ്ട്. അവയ്‌ക്കെല്ലാം ജീവന്‍ കൊടുത്ത സംഗീതഞ്ജരും ഗായകരും എന്നും ജനമനസ്സുകളില്‍ അമൂര്‍ത്തരായി നിലകൊള്ളുന്നു. അങ്ങനെ പിറവികൊണ്ട ഓരോ പാട്ടിനുമുണ്ട് ഒരു നിയോഗം. എഴുതിയ കവിയ്‌ക്കോ ഈണമിട്ട സംഗീത സംവിധായകനോ ശബ്ദം പകര്‍ന്ന ഗായകനോ തിരുത്താന്‍ കഴിയാത്ത ഒന്ന്. നേര്‍ത്ത പാദപതനങ്ങളോടെ കടന്നു വന്ന്, ഒടുവില്‍ ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നു ആ പാട്ടുകള്‍. കവിതയും ഈണവും ആലാപനവും ചേര്‍ന്നു സൃഷ്ടിക്കുന്ന ആ വികാരപ്രപഞ്ചത്തിന് പതിന്മടങ്ങ് മിഴിവേകുവാന്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നമ്മളില്‍ നിന്നും അകന്നകന്നു പോകുന്ന സംഗീത ഭാവങ്ങളും താളങ്ങളും ലയങ്ങളും ഒന്നിച്ചു ചേര്‍ത്തു വീണ്ടും നിങ്ങളിലേക്ക് പകരുവാന്‍ ഒരു ശ്രമം. സംഗീതത്തെ സ്‌നേഹിക്കുന്ന, അവയെ മനസ്സിലേക്ക് സ്വാംശീകരിക്കുന്ന ഈ തലമുറയുടെയും വരും തലമുറയുടെയും സംഗീത ആസ്വാദനത്തിലേക്ക് ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ.’ യുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുന്ന ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ എന്ന സംഗീത വിരുന്ന് വഴി തുറക്കുകയാണ്.
കേരളത്തിലും യുകെയിലും നല്ലൊരു ഓര്‍ഗ്ഗനിസ്റ്റായി അറിയപ്പെടുന്ന കെറ്ററിംങ്ങിലുള്ള ടൈറ്റസ്സിന്റെ നേതൃത്വത്തില്‍ യുക്കേയിലുള്ള കുറച്ച് കലാകാരന്മാരുടെ സഹകരണത്തോടെയാണ് ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ. ക്കെ’ എന്ന മ്യൂസിക്ക് ടീം യുക്കേയിലെ സംഗീതത്തെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ആസ്വാദകരുടെ സാന്നിധ്യത്തില്‍ ഉല്‍ഘാടനം ചെയ്ത് തുടങ്ങുന്നത്. കേരളത്തിലെ പല പ്രമുഖ സംഗീതഞ്ജര്‍ക്ക് വേണ്ടി ഓര്‍ഗ്ഗന്‍ വായിച്ചിട്ടുള്ള ടൈറ്റസ്സ് നീണ്ട ഒരിടവേളയ്ക്ക് ശേഷം ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ലൂടെ ഒരു തിരിച്ചു വരവ് നടത്തുകയാണ്. ഇത് സംഗീത ലോകത്തിലേക്കുള്ള തന്റെ പഴയകാല ഓര്‍മ്മകളുടെ ഒരു തിരിഞ്ഞു നോട്ടം കൂടെയായാണ് ടൈറ്റസും കൂട്ടരും കാണുന്നത്.
ഈ മ്യൂസിക്ക് ടീമിന്റെ സംഗീത പരിപാടിയിലൂടെ യുക്കേയിലെ കഴിവുള്ള കലാകാരന്മാരേയും കലാകാരികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം വരുംതലമുറയെയും കൈപിടിച്ച് കൊണ്ടുവരുവാനുള്ള ഒരു ശ്രമം കൂടിയാണ്. ഓരോ പാട്ടിന്റെയും സൌന്ദര്യം ഗസല്‍ ഭാവങ്ങളോടുകൂടി എത്തിക്കുവാനാണ് ‘നോസ്റ്റാള്‍ജിക്ക് മെമ്മറീസ്സിലൂടെ ചെയ്യുവാന്‍ പോകുന്നത്.
സംഗീതലോകത്ത് നോസ്റ്റാള്‍ജിക്ക് ആയി നിലകൊള്ളുന്ന അനേകം അതിമനോഹരഗാനങ്ങള്‍ നമ്മുടെ ഗാനശേഖരത്തില്‍ ഉണ്ട്. അതൊക്കെ ഓരോ സുവര്‍ണ്ണ കാലഘട്ടത്തിലെ അനശ്വരരായ കാവ്യ ശ്രേഷ്ഠരും സംഗീതഞ്ജന്‍മാരും ഗായകരും കൂടിയുള്ള അതുല്യ കൂട്ടുകെട്ടുകളില്‍ ജനിച്ചവയാണ്. ഇവയൊക്കെ ഇന്നും മരണമില്ലാതെ നില്ക്കുന്നു. ഇങ്ങനെ അപൂര്‍വ്വ സുന്ദര ഗാനങ്ങളും മികവാര്‍ന്ന സംഗീതവും മലയാള ഗാന ലോകത്തിനു സമ്മാനിച്ച് മണ്മറഞ്ഞു പോയ പ്രതിഭകളെ ഓര്‍മിക്കുവാന്‍ കൂടി ഈ സംരംഭം ഇടയാക്കുന്നു.
മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്‍ക്കുന്ന ഒരിയ്ക്കലും പുതുമനശിക്കാത്ത ഏത് പ്രായക്കാര്‍ക്കും ആനന്ദം പകരുന്ന ഇത്തരം അനശ്വരഗാനങ്ങള്‍ കൂട്ടിയിണക്കി വീണ്ടും വെളിച്ചം കാണിക്കുമ്പോള്‍ സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും നിറഞ്ഞ് മലയാളിയുടെ മനസ്സില്‍ കുളിര്‍മഴയായും തേന്‍മഴയായും തൊട്ട് തലോടും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
പ്രഥമ സംരംഭത്തില്‍ പങ്കാളികളാകുന്ന ഗായികാഗായകന്മാരെ പരിചയപ്പെടുത്തുന്നു.
ആനന്ദ് ജോണ്‍:
പാലാ രാമപുരം നിവാസി . സ്‌കൂള്‍ കോളേജ്ജ് തലങ്ങളില്‍ സംഗീത മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കി. 2003 Kerala Agricultural universtiy യില്‍ ലളിത ഗാനത്തിന് ഒന്നാം സമ്മാനം നേടി. സംഗീതത്തോടൊപ്പം തബല, ഡ്രംസ്സ്, ഗിത്താര്‍, സിനിമാറ്റിക് ഡാന്‍സ്സ് എന്നിവയില്‍ പ്രാഗല്ഭ്യം .
ആന്‍സി മാത്യു:
പാലാ സ്വദേശി . റേഡിയോളജിയില്‍ മാസ്റ്റേഴ്സ്സ് ബിരുദം. പാലാ സെന്റ് മേരീസ്സ് സ്‌കൂളില്‍ മലയാളത്തിലെ പ്രശസ്ത ഗായിക റിമി ടോമിക്കൊപ്പം സ്‌കൂള്‍ മ്യൂസിക്ക് ടീം അംഗമായിരുന്നു.
കിഷോര്‍ ജയിംസ്സ്.:
കാഞ്ഞിരപ്പള്ളിയിലെ കൊരട്ടി നിവാസി. സംഗീത വാസന കുടുംബപരമായി കിട്ടിയിട്ടുള്ള വ്യക്തി. പ്രാഥമിക ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ കോളേജ്ജ് തലങ്ങളില്‍ സംഗീത മല്‍സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
അജിത്ത് പാലിയത്ത് .:
എറണാകുളം സ്വദേശി . നേഴ്‌സറി സ്‌കൂള്‍ മുതല്‍ കോളേജ് തലങ്ങളില്‍ വരെ എല്ലാ വര്‍ഷങ്ങളിലും സംഗീത മല്‍സരങ്ങളില്‍ ഒന്നാം സമ്മാനം കൈവിടാതെ മുന്നേറിയ വ്യക്തി. യുക്കേയിലെ ദേശീയ സംഘടനാ നേതാക്കള്‍ക്കൊപ്പം അറിയപ്പെടുന്ന വ്യക്തിത്വം. ഒപ്പം ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന മ്യൂസിക്ക് ട്രൂപ്പുകളിലും സംഗീത പരിപാടികളിലും സ്ഥിരം സാന്നിധ്യം.
ഡോക്ടര്‍ വിബിന്‍ :
തിരുവനന്തപുരം പൂജപ്പുര സ്വദേശി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ഡെന്റിസ്ട്രി പാസ്സായി. കോളേജ്ജ് ലെവല്‍ ചെസ്സ് ചാംപ്യന്‍. 2010 ,2015 എഷ്യാനെറ്റ് യുറോപ്പ് ടാലെന്റ്‌റ് കൊണ്ടസ്റ്റിലെ റണ്ണര്‍ അപ്പ്, 2016 യുക്മ സ്റ്റാര്‍ സിംഗര്‍ ഫൈനലിസ്റ്റ്.
റെനില്‍ കൊവന്ട്രി:
എറണാകുളം CAC യില്‍ തബല പഠിച്ചു. നാടക രചന, സംവിധാനം എന്നിവയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഐറിസ് ടൈറ്റസ്സ്:
നാല് വര്‍ഷത്തോളം കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടി. ചെറുപ്പം മുതല്‍ പള്ളി ക്വയറില്‍ പാടുന്നു. യുക്കേയിലെ നിരവധി സ്റ്റേജ്ജുകളില്‍ ഇതിനകം പാടിക്കഴിഞ്ഞു.
ആനി പാലിയത്ത്:
സംഗീത വാസന അമ്മയില്‍ നിന്നും സ്വായത്തമാക്കി. ചെറുപ്പം മുതല്‍ സ്റ്റേജ്ജുകളില്‍ പാടുന്നു. യുകെയിലെ അനവധി സ്റ്റേജ്ജുകളില്‍ ഇതിനകം തന്റെ കഴിവ് തെളിയിച്ചു.
രമ്യ കൊവന്റ്റി :
ചെറുപ്പം മുതല്‍ സംഗീതത്തോട് സ്‌നേഹം സൂക്ഷിക്കുന്നു. ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടുള്ള രമ്യ സ്‌കൂള്‍ കോളേജ് തലങ്ങളില്‍ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചുണ്ട്.
സെബാസ്റ്റിന്‍ മുത്തുപാറക്കുന്നേല്‍.:
ആറ് വര്‍ഷം കര്‍ണാട്ടിക് സംഗീതം പഠിച്ചു. എണ്‍പത് കാലഘട്ടങ്ങളില്‍ ഏതാണ്ട് പത്ത് വര്‍ഷത്തോളം പ്രമുഖ സംഗീത ട്രൂപ്പുകളായ സരിഗ തൊടുപുഴ, നാദോപാസന മ്യൂസിക് അക്കാദമി തൊടുപുഴ, റെക്‌സ് ബാന്‍ഡ് എന്നിവയില്‍ പാടിയിട്ടുണ്ട്. 97 മുതല്‍ 2002 വരെ വിയന്നയിലുള്ള മ്യൂസിക് ഇന്ത്യയിലെ പ്രധാന പാട്ടുകാരനായിരുന്നു. മ്യൂസിക് ആല്‍ബങ്ങളിലും മറ്റും പാടിയിട്ടുള്ള സെബാസ്റ്റിന്‍ യുക്കേയിലെ മറ്റ് അനവധി ഗാനമേളകളിലും പാടിയിട്ടുണ്ട്.
മെന്റെക്‌സ് ജോസഫ്( ടൈറ്റസ്)
നല്ലൊരു ഓര്‍ഗനിസ്റ്റായ ടൈറ്റസ്സ് ചെറുപ്പം മുതല്‍ സംഗീതം ആത്മാവില്‍ ആവാഹിച്ചു നടക്കുന്നു. കേരളത്തിലെ പല പ്രമുഖ സംഗീതഞ്ജര്‍ക്ക് വേണ്ടി ഓര്‍ഗ്ഗന്‍ വായിച്ചിട്ടുണ്ട്. ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ ക്കെയുടെ മാസ്റ്റര്‍ ബ്രെയിന്‍.
‘നോസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ല്‍ മുഹമ്മദ് റാഫി, കിഷോര്‍കുമാര്‍, ഗുലാം അലി, ലതാമങ്കേഷ്‌കര്‍, എം എസ് ബാബുരാജ് , എ എം രാജ, എസ്സ്. ജാനകി തുടങ്ങി അനവധി ഗായികാ ഗായകരുടെ ഭാവഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിരികുന്നു. ഇതോടൊപ്പം ഡോക്ടര്‍ രജനി പാലക്കലിന്റെ ശിക്ഷണത്തില്‍ കുട്ടികളുടെ അവതരണ നൃത്തവും ഉണ്ടായിരിക്കും.
‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’ ആസ്വദിക്കുവാന്‍ എല്ലാവരെയും ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്സ്സ് യൂ ക്കെ’ ആദരപൂര്‍വ്വം ക്ഷണിക്കുന്നു…
നിങ്ങളുടെ ആശീര്‍വാദവും സഹകരണവും താഴ്മയോടെ പ്രതീക്ഷിക്കട്ടെ…
കൂടുതല്‍ വിവരങ്ങള്‍ക്ക് Titus (Kettering) 07877578165, Ajith Paliath (Sheffield) 07411708055, Renil Covetnry 07877736686. Suresh Northampton 07903986970, Sudheesh Vashudevan( Kettering) 07990646498
Biju Kettering( Thrissur )07898127763
സമയം : 2016 ഏപ്രില് 30, വൈകീട്ട് 3 മണിമുതല്‍.
സ്ഥലം : Kettering General Hospital (KGH) Social Club, Rothwell Road, Kettering, Northamptonshire, NN16 8UZ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല