കഴിഞ്ഞ 5 വര്‍ഷമായി യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ‘റയിന്‍ബോ എന്ന മലയാളം മ്യൂസിക്കല്‍ ആല്‍ബത്തിലെ അഞ്ചാമത്തെ സോങ് ഉടന്‍ പുറത്തു വരുന്നു. ‘റയിന്‍ബോ ഫൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോ ജൂലൈ 21ന് റിലീസ് ചെയ്യാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ വര്‍ഷം ആദ്യം തന്നെ പ്രിയങ്കരനായ നടന്‍ ഭരത് സുരാജ് വെഞ്ഞാറമൂട് Rainbow FIVE ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു.
ഇതിന്റെ മ്യൂസിക് ഡയറക്ടറും യുകെ ക്രോയ്‌ടോന്‍ നിവാസിയും ആയ പ്രശാന്ത് മോഹനന്‍ റെയിന്‍ബൗയുടെ പ്രേക്ഷകര്‍ക്ക് വേണ്ടി മറ്റൊരു ട്രെന്‍ഡി സോങ് ആണ് തയ്യാറാക്കിയിട്ടുള്ളത്. 2015 ല്‍ Rainbow FOUR നേരെത്തെ തന്നെ പ്രേക്ഷക പ്രീതി നേടിയ ആല്‍ബം ആയിരുന്നു. വിജയ് യേശുദാസും ബാഹുബലി രണ്ടാം പാര്‍ട്ടിലെ ഗായിക നയന നായരും ആലപിച്ച പാട്ട് മനോഹരമായി ദൃശ്യവല്‍ക്കരിച്ചത് തലശേരിക്കാരനായ ശിവപ്രസാദ് കാശിമാoകുളം ആണ്.പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിച്ച വീഡിയോ ഒരു വലിയ യൂട്യൂബ് ഹിറ്റ് ആയി മാറി.
എന്നാല്‍ ഇത്തവണ മുഴുവനായും യുകെയില്‍ ചിത്രീകരിച്ച Rainbow FIVE ലണ്ടന്‍ സിറ്റിയുടെയും സൗത്ത് ഇംഗ്ലണ്ടിന്റെയും മനോഹാരിത പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ട് വരുമെന്നാണ് ഇതിന്റെ വീഡിയോ ഡയറക്ടര്‍ ആയ പ്രവീണ്‍ പ്രകാശന്‍ പറയുന്നത്. ഇത്തവണ ഇതിന്റെ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ വളരെ വ്യതസ്തമായ ഒരു Genre of Music ആണ് അവതരിപ്പിക്കുന്നത്, പൊതുവെ മലയാളത്തില്‍ അധികം കേള്‍ക്കാത്ത EDM എന്ന് പേരുള്ള വെസ്റ്റേണ്‍ സംഗീത വിഭാഗം ആണ് പരീക്ഷിച്ചിരിക്കുന്നത്; ‘ഇലക്ട്രോ ഡാന്‍സ് മ്യൂസിക്; എന്നതാണ് EDM എന്ന പേരില്‍ അറിയപെടുന്നത്. ഇതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ പ്രോഗ്രാം ചെയ്തിരിക്കുന്നത് ലിവേര മ്യൂസിക് ബാന്‍ഡിലെ റിജോയും ജോര്‍ജും ആണ്, പ്രധാനമായും റിഥം പ്രോഗ്രാമര്‍ റിജോ സോങ്ങിന്റെ EDM തനിമ നിലനിര്‍ത്താന്‍ പരമാവധി സമയം എടുത്ത് ശ്രമിച്ചിട്ടുണ്ട് എന്ന് പ്രശാന്ത് മോഹനന്‍ പറയുന്നു.
Rainbow FIVE ആലപിച്ചിരിക്കുന്നത് പ്രശസ്ത ദക്ഷിണേത്യന്‍ ഗായകനായ യാസിന്‍ നിസാര്‍ ആണ്, മലയാളി ഗായകന്‍ ആണെകിലും തെലുഗിലും തമിഴിലും ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സോങ്‌സ് പാടിയ അവാര്‍ഡ് വിന്നിങ് സിങ്ങര്‍ ആണ് യാസിന്‍, 2016 ല്‍ Best Upcoming സിംഗറിനുള്ള ആന്ധ്രാപ്രദേശ് മ്യൂസിക് അവാര്‍ഡ് ജേതാവായിരുന്നു യാസിന്‍.
സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരായ ഇളയരാജ, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, ശരത്, യുവന്‍ ശങ്കര്‍ രാജ, ദീപക് ദേവ്, ഗോപി സുന്ദര്‍, എസ്.എസ് തമന്‍, ദേവി ശ്രീപ്രസാദ്, ജി.വി. പ്രകാശ്കുമാര്‍, ഗിബ്രന്‍, എന്നിവരുടെ ഗാനങ്ങള്‍ ആലപിച്ച അനുഭവ സമ്പത്തും യാസിനുണ്ട്.
സ്പാനിഷ് മസാല, 101 വെഡ്ഡിങ്, കസിന്‍സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങി ഏറ്റവും ഒടുവില്‍ മലയാള മൊഴിമാറ്റ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിലെ ഇന്‍ട്രൊഡക്ഷന്‍ സോങ് എന്നിവയാണ് യാസീന്റെ മലയാളം പ്രൊജക്റ്റ്‌സ്.
Rainbow FIVE എല്ലാ അര്‍ത്ഥത്തിലും ഒരു ന്യൂ ജനറേഷന്‍ സോങ് ആണ്, അത് കൊണ്ട് തന്നെ അതിനു യോജിച്ച രീതിയില്‍ ഉള്ള വരികള്‍ പാട്ടിനു ആവശ്യമായിരുന്നു, ആ ജോലി വളരെ അധികം ഭംഗിയോടെ ക്ലബ് എഫ്എം കൊച്ചിയിലെ ആര്‍ജെ കൂടെ ആയ കാര്‍ത്തിക് എം. എല്‍ നിര്‍വഹിച്ചിരിക്കുന്നു.
Rainbow FIVE ന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് യുകെ നോട്ടിങ്ഹാം നിവാസിയും തൃശൂര്‍ സ്വദേശിയും ആയ പ്രവീണ്‍ പ്രകാശന്‍ ആണ്. നേരത്തെ പ്രവീണ്‍ പ്രകാശന്‍ Rainbow THREE ചിത്രീകരിച്ചിരുന്നു.
ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്ന തന്റെ ബാന്നറിന് വേണ്ടി പ്രവീണ്‍ തന്നെയാണ് ഇതിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.
PGK ക്രീയേഷന്‌സിന്റെ ബാനറില്‍ ജിനോദ് കുമാര്‍ പിള്ള ഒരിക്കല്‍ കൂടി റൈന്‍ബോയുടെ ഈ അഞ്ചാമത്തെ സംരംഭവും പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു, Rainbow എന്ന ഈ മ്യൂസിക്കല്‍ സീരിസിന് തുടക്കം മുതല്‍ തന്നെ എല്ലാ രീതിയിലും പിന്തുണച്ചുo, മ്യൂസിക് ഡയറക്ടര്‍ ആയ പ്രശാന്ത് മോഹനനില്‍ വിശ്വാസമര്‍പ്പിച്ചുo, ഒപ്പമുള്ള ജിനോദ് കുമാര്‍ പിള്ള തീര്‍ച്ചയായും ഈ സീരീസ് അഞ്ചാം ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു.
പ്രോജക്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും കോസ്റ്റ്യൂമര്‍ ആയും പ്രവര്‍ത്തിച്ചിരുന്നത് മറ്റൊരു നോട്ടിങ്ഹാം സ്വദേശിനി പാര്‍വതി പിള്ള ആണ്, നേരത്തെ തന്നെ Rainbow THREE നായിക ആയിരുന്ന പാര്‍വതി, വളരെ അധികം പരിചയ സമ്പത്തുള്ള കലാകാരി ആണ്, നിരവധി ആല്‍ബങ്ങളിലും ഷോര്‍ട്ഫിലുമുകളിലും നേരത്തെ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ള പാര്‍വതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി – ഹുമ ഖുറേഷി ചിത്രം ‘വൈറ്റ്’ന്റെ അസ്സോസിയേറ്റ് കൂടി ആയിരുന്നു.
Rainbow FIVE ഇത്തവണ യുകെയിലെ രണ്ടു പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുന്നു, സൗത്താംപ്ടണ്‍ സ്വദേശി ആയ അഖില്‍ ജോസഫ് ഓലേടത്, നോര്‍വിച് സ്വദേശിനി ആയ അലീന കല്ലറക്കല്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കകാരുടെ പരിമിതികളെ മറികടന്നു വളരെ മനോഹരമായി തന്നെ അവര്‍ തങ്ങളുടെ ജോലി ചെയ്തിരിക്കുന്നു. ജിനോട് കുമാറിനോടൊപ്പം, PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ് & ഗായത്രി, ഷിബിന്‍ ജോസ്,ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്നിവരാണ് മറ്റു സഹ നിര്‍മാതാക്കള്‍. ഈ മാസം 21 നു പ്രേക്ഷകരുടെ മുന്നില്‍ എത്തുന്ന് Rainbow FIVE എല്ലാ രീതിയിലും ചിലവേറിയ പ്രൊഡകഷന്‍ തന്നെ ആയിരുന്നു എന്നും. അത് കൊണ്ട് തന്നെ മുന്‍പ് ഉള്ള സീരീസുകളെക്കാള്‍ വൈകിയാണ് റിലീസ് ചെയ്യുന്നതെന്നും ഇതിന്റെ വീഡിയോ സംവിധായകന്‍ പ്രവീണ്‍ പ്രകാശന്‍ പറയുന്നു.
അണിയറ പ്രവര്‍ത്തകര്‍,
സംവിധാനം/ ഛായാഗ്രഹണം : പ്രവീണ്‍ പ്രകാശന്‍
നിര്‍മാണം : ജിനോദ് കുമാര്‍ പിള്ള (PGK ക്രീയേഷന്‍സ്)
സംഗീത സംവിധാനം : പ്രശാന്ത് മോഹനന്‍
ആലാപനം : യാസിന്‍ നിസാര്‍
ഗാനരചന : കാര്‍ത്തിക് എം.എല്‍
ഓര്‍ക്കസ്ട്ര, മിക്‌സ് & മാസ്റ്ററിങ് നിര്‍വഹണം : റിജോജോര്‍ജ് (ലിവേര മ്യൂസിക്‌സ്)
സഹ സംവിധാനം – കോസ്റ്റുംസ് : പാര്‍വതി പിള്ള
അഭിനേതാക്കള്‍ : അഖില്‍ ജോസഫ് ഒലേടത് , അലീന കല്ലറക്കല്‍
എഡിറ്റിംഗ് & ഗ്രാഫിക്‌സ് : ഡോണ്‍ എബ്രഹാം (Exodus VFX കമ്പനി)
കളറിങ് : ശ്രീകുമാര്‍ വാര്യര്‍
സഹ നിര്‍മാണം: PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ്ഗായത്രി, ബട്ടര്‍പി
പ്രൊഡകഷന്‍സ് & ഷിബിന്‍ ജോസ്
പ്രൊജക്റ്റ് അസിസ്റ്റന്റ് : ഷിബിന്‍ ജോസ് & അശ്വിന്‍ ഭാസ്‌കര്‍
ഡിസൈന്‍സ് : സനില്‍ സത്യദേവ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല