ജന്‍ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാര സമരം നടത്തുന്ന ഗാന്ധിയന്‍ അണ്ണ ഹസാരെക്ക് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ പിന്തുണ. ഇന്ത്യയില്‍ നിന്നും അഴിമതി തുടച്ചുമാറ്റണമെന്നാണ് എല്ലാ ഇന്ത്യന്‍പൗരന്‍മാരെപ്പോലെ താനും ആഗ്രഹിക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. കൊല്ലത്ത് രവി പിള്ളയുടെ ദ് റാവിസ് ഹോട്ടലിന്റെ ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
അഴിമതി വിരുദ്ധ ഇന്ത്യ എന്ന ആശയം മഹത്തരമാണ്. തന്റെ ആശയം പ്രചരിപ്പിക്കുന്നതില്‍ ഹസാരെ വിജയിച്ചു കഴിഞ്ഞിരിക്കുന്നു. ഹസാരെ തുടങ്ങിവച്ച സമരത്തിന്റെ പ്രയോഗികവശത്തെക്കുറിച്ചാണ് നാം ഇനി ചിന്തിച്ചു തുടങ്ങേണ്ടത്. നിയമം എങ്ങനെ നടപ്പാക്കും എന്നത് ഇരുന്ന് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും ഷാരൂഖ് പറഞ്ഞു.
കേരളത്തിലെത്തിയ ഷാരൂഖിന് കേരളത്തെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും നൂറ് നാവാണ്. രാജ്യത്തെ ഏറ്റവും മികച്ച സിനിമാ പ്രവര്‍ത്തകരുള്ളത് മലയാള സിനിമയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഭാഷ പ്രശ്‌നമാണ്. തനിക്ക് അറിയാവുന്ന ‘മുണ്ട്, സ്വാഗതം’ തുടങ്ങിയ വാക്കുകള്‍ മാത്രം ഉപയോഗിച്ച് അത് സാധിക്കില്ല. മലയാളഭാഷ കുറേക്കൂടി പഠിക്കേണ്ടിയിരിക്കുന്നു. സംഭാഷണമില്ലാത്ത സിനിമയിലേക്ക് ആരെങ്കിലും വിളിക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ റെഡിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളമെന്ന സുന്ദരഭൂമി ലോകത്തെല്ലാവരും കണ്ടിരിക്കേണ്ടതാണ്. ഇവിടെ സിനിമ ചെയ്യാന്‍ വരണമെന്ന് ആഗ്രഹമുണ്ട്. ഈ നാട് തനിക്കെന്നും സന്തോഷം മാത്രമേ തന്നിട്ടുള്ളൂ. ബുദ്ധിശക്തിയുടെയും വിനയത്തിന്റെയും കാര്യത്തില്‍ മലയാളികളെ കണ്ട് പഠിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല