എം.ടിയുടെ പ്രിയ്യപ്പെട്ട സംവിധായകരിലൊരാളാണ് ലാല്‍ജോസ്. ആകെ 13 ചിത്രം മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും മുന്‍നിര സംവിധായകരുടെ ഒപ്പം ലാല്‍ ജോസിനും ഇടമായി. എന്നാല്‍ ആ സ്ഥാനത്ത് മാത്രം ഒതുങ്ങി നില്‍ക്കാന്‍ ലാല്‍ജോസിന് ഉദ്ദേശമില്ല. സിനിമയുടെ വിശാലമായ ലോകത്തെ ഓരോന്നോരാന്നായി കീഴടക്കാനാണ് ലാലുവിന്റെ ആഗ്രഹം.
അതിന്റെ ആദ്യ പടിയെന്ന തരത്തിലാണ് നിര്‍മാണ രംഗത്തേക്ക് ഇറങ്ങുന്നത്. ലാല്‍ ജോസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനാകുന്നത്. എല്‍.ജെ ഫിലിംസ് എന്നാണ് നിര്‍മ്മാണക്കമ്പനിയുടെ പേര്. ലാലുവിനൊപ്പം തിരക്കഥ കൃത്ത് ഇക്ബാല്‍ കുറ്റിപ്പുറവും ഈ കമ്പനിയില്‍ പങ്കാളിയാണ്. ഇക്ബാലിന്റേതാണ് തിരക്കഥയും.
ലാല്‍ ജോസ് ഇക്ബാല്‍ ടീമിന്റെ ‘കസിന്‍സ്’ ഈ വര്‍ഷം തന്നെ ആരംഭിക്കാനും പദ്ധതിയുണ്ട്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ഈ സിനിമ സെവന്‍ ആര്‍ട്‌സിന്റെ ബാനറിലാണ് ഒരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല