സംവിധായകന്‍ ആഷിക് അബുവിന്റെ കൊച്ചിയിലുള്ള കഫെ പപ്പായ കോഫി ഷോപ്പില്‍ പോലീസ് റെയ്ഡ് നടത്തിയതായി റിപ്പോര്‍ട്ട്. കൊച്ചിയില്‍ വാലന്റൈന്‍സ് പാര്‍ട്ടികള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു റെയ്‌ഡെന്നാണ് വാര്‍ത്ത.
പാലാരിവട്ടത്താണ് കഫെ പപ്പായ കോഫീ ഷോപ്പ്. കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലുകളിലും ഫ്‌ലാറ്റുകളിലും റെയ്ഡ് തുടരുകയാണ്. സമീപകാലത്തെ മയക്കുമരുന്നു വേട്ടയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
എന്നാല്‍ തന്റെ കഫെ പപ്പായ കോഫീ ഷോപ്പില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്ത ആഷിക് അബു നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല