1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2015

ജോസ് കുര്യാക്കോസ്: ബ്രെന്റ് വുഡ് സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ജോസ് അന്ത്യാംകുളത്തിന്റെ ആത്മീയ നേതൃത്വത്തില്‍ ലണ്ടനില്‍ നടത്താനിരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19ന് ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടും. കണ്‍വെന്‍ഷനു വേണ്ടി ബുക്ക് ചെയ്തിരുന്ന വേദി സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെടുകയും സൗകര്യപ്രദമായ മറ്റൊരു വേദി ലണ്ടനില്‍ കിട്ടാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് കണ്‍വെന്‍ഷന്‍ ബഥേലില്‍ വച്ച് നടത്തപ്പെടുന്നത്.

ബഥേല്‍ സെന്ററിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവിധം കഴിഞ്ഞ വര്‍ഷം വട്ടായിലച്ചന്റെ കണ്‍വെന്‍ഷനിലേക്ക് ആളുകള്‍ എത്തി. വാഹനഗതാഗതം ഉള്‍പ്പടെയുള്ള പലവിധ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന അനുഭവം കണക്കിലെടുത്തും ബഥേല്‍ സെന്ററിന്റെ മാനേജ്‌മെന്റിന്റെ താത്പര്യപ്രകാരവും ഇത്തവണത്തെ കണ്‍വെന്‍ഷന്‍, പാസ് മൂലം നിയന്ത്രിക്കുന്നതാണ്. സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന ‘എന്‍ട്രി പാസും’ ആയി വരുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. യുകെയുടെ വിവിധ ഭാഗങ്ങളില്‍ സെഹിയോന്‍ ശുശ്രൂഷയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന വ്യക്തികളില്‍ നിന്നും പാസ്സുകള്‍ ലഭ്യമാണ്.

3 വയസ്സും, അതിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളും പാസ്സുകള്‍ സ്വന്തമാക്കേണ്ടതാണ്.

പാസ്സുകള്‍ ലഭിക്കുന്ന വ്യക്തികള്‍:

പാസ്സുകള്‍ സംബന്ധിച്ച പൊതു വിവരങ്ങള്‍ക്ക്:

അനീഷ് ; 07760254700

ജെയ്‌സണ്‍ ; 07827872049

ബിജു ; 07515368239

യുകെയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നു വരുവാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പേരുകള്‍ sehion uk website ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

അടുത്ത വര്‍ഷത്തേയ്ക്ക് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ മാറ്റിവയ്ക്കപ്പെടുമോ എന്ന സന്ദേഹത്തിലായിരുന്ന വിശ്വാസ സമൂഹം വലിയ സന്തോഷത്തോടെയാണ് ഈ വാര്‍ത്തയെ സ്വീകരിക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു, ഈ ദിവസങ്ങളില്‍ ഉണ്ടായ അന്വേഷണങ്ങള്‍ , ആത്മീയ വിടുതലുകള്‍ക്കു വേണ്ടി ആഗ്രഹിക്കുന്ന ആയിരങ്ങള്‍ നമുക്ക് ചുറ്റുമുണ്ട് എന്ന യാഥാര്‍ത്ഥ്യം പറഞ്ഞറിയിക്കുന്നു.

അനേകരുടെ കണ്ണീരൊപ്പാനും ആയിരങ്ങള്‍ക്ക് ആശ്വാസമായി മാറുവാനും ഈ കണ്‍വെന്‍ഷന്‍ കാരണമായി തീരട്ടെ എന്ന പ്രാര്‍ത്ഥനയോടെ ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും. കര്‍ത്താവിന്റെ അളവറ്റ കരുണയ്ക്ക് വേണ്ടി ബെര്‍മിങ്ങ്ഹാമിലേയും ലണ്ടനിലേയും ആത്മീയ ശുശ്രൂഷകള്‍ ഒന്ന് ചേര്‍ന്ന് കൈകള്‍ കോര്‍ക്കുകയാണ്.

ആഴമേറിയ സൗഖ്യാനുഭവങ്ങളിലേക്ക് ഏവരേയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. 3000 പേര്‍ക്കു വേണ്ടി ചുരുക്കപ്പെടുന്ന ശുശ്രൂഷ ലഭിക്കാതെ പോകുന്നവരോട് മുന്‍കൂട്ടി ക്ഷമാപണം നടത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.