സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് ഐഡിയ ടവറുകള്‍ പണിമുടക്കി, പ്രതിഷേധവുമായി എത്തിയ ഉപഭോക്താക്കള്‍ക്ക് 100 സൗജന്യ മിനിറ്റുകള്‍ നല്‍കി ഐഡിയ. സംസ്ഥാനത്തെ ‘ഐഡിയ’ ഉപഭോക്താക്കളെ മണിക്കൂറുകളോളം വലച്ചത് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞതിനാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ വൈകുന്നേരം നാലു മണിയോടെ മാത്രമാണ് കമ്പനിക്ക് പ്രശ്‌നം പരിഹരിക്കാനായത്.
ശനിയാഴ്ച രാവിലെ മുതലാണ് പ്രത്യേക അറിയിപ്പുകളൊന്നും കൂടാതെ ‘ഐഡിയ’ നെറ്റ്‌വര്‍ക്ക് പണിമുടക്കിയത്. ഇതോടെ കാരണമറിയാതെ ഉപഭോക്താക്കളും വലഞ്ഞു. മൈാബൈല്‍ ഫോണിന്റെ പ്രശ്‌നമാകുമെന്ന് കരുതി ചിലര്‍ പുതിയഫോണ്‍ വാങ്ങി. മറ്റുചിലര്‍ ഫോണ്‍ സര്‍വീസിങ് കടകളെ സമീപിച്ചു. ചിലര്‍ കൊച്ചി വൈറ്റിലയിലെ ഓഫീസിലെത്തി പ്രതിഷേധിക്കുകയും ചെയ്തു.
ഉപഭോക്താക്കള്‍ കുത്തിയിരുന്ന് ഉപരോധിച്ചതോടെ പോലീസുമെത്തി. തുടര്‍ന്ന് അഞ്ചര മണിക്കൂറിനു ശേഷം വൈകുന്നേരത്തോടെയാണ് ഐഡിയ റേഞ്ച് തിരിച്ചുപിടിച്ചത്. എന്തായാലും ഉപഭോക്താക്കള്‍ക്ക് നേരിട്ട നഷ്ടത്തിന് പകരമായി 100 മിനിറ്റ് സൗജന്യ കോളുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല