ബാർ കോഴവിവാദം കൊഴുക്കുമ്പോൾ ധനമന്ത്രി കെ. എം. മാണി സംസ്ഥാന ബജറ്റിന്റെ പണിപ്പുരയിൽ തിരക്കിലാണ്. വരുന്ന മാർച്ച് 13 ന് ബജറ്റ് നിയമ സഭയിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമിടുന്നതും കാർഷിക മേഖലക്ക് ഊന്നൽ നൽകുന്നതുമായിരിക്കും ബജറ്റ്. സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും.
രാജ്യത്തെ വളർച്ചാ നിരക്ക് കഴിഞ്ഞ വർഷം അഞ്ചു ശതമാനം ആയിരുന്നപ്പോൾ സംസ്ഥാനത്തിന്റേത് ഒമ്പത് ശതമാനം ആയിരുന്നു. എന്നിട്ടും കാർഷികമേഖലയിലെ കുറഞ്ഞ വളർച്ചാ നിരക്ക് സംസ്ഥാനത്തിന്റെ പോരായ്മയാണെന്ന് ധനമന്ത്രി പറഞ്ഞു.
പട്ടികജാതി/ പട്ടികവർഗ ക്ഷേമ പദ്ധതികളുടെ ഫണ്ട് 24 ശതമാനമേ ഉപയോഗിക്കാനായുള്ളു. ഈ പോരായ്മയും പുതിയ ബജറ്റിൽ പരിഹരിക്കും. മുതിർന്ന പൗരന്മാർക്കായി ക്ഷേമ പദ്ധതികൾ കൊണ്ടുവരും. ഖരമാലിന്യ സംസ്കരണത്തിന് നീക്കിവക്കുന്ന തുക വിനിയോഗിക്കാൻ പഞ്ചായത്തുകൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
ബജറ്റിനു മുന്നോടിയായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ വിവിധ സംഘടനകളുമായും വ്യക്തികളുമായും നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല