ഹോവ്: ഇംഗ്ലണ്ട് പര്യാടനത്തില്‍ ആദ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെയുളള ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ , കൗണ്ടി ടീമായ സസെക്‌സിനെയാണ്ഇന്ത്യ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയത്.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. മഴ കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍,സസെക്‌സ് 44.5 ഓവറില്‍ 236 റണ്‍സിന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 40.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിന് ലക്ഷ്യം കണ്ടു. അര്‍ധ സെഞ്ചുറികള്‍ നേടിയ പാര്‍ഥിവ് പട്ടേല്‍(55), വിരാട് കൊഹ്‌ലി(71), രോഹിത് ശര്‍മ(61 നോട്ടൗട്ട്) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഓപ്പണറായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍(21) നിരാശപ്പെടുത്തി.
നേരത്തെ ഒന്‍പത് ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.പി.സിംഗിന്റെ മികച്ച പ്രകടനമാണ് സക്‌സസിന്റെ സ്‌കോര്‍ 236 റണ്‍സില്‍ ഒതുക്കിയത്. പരിക്കേറ്റ ഓപ്പണര്‍ ഗംഭീറും ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദ്രാവിഡും ഇന്ത്യുടെ പതിനൊന്നംഗ ടീമില്‍ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല