സച്ചിന് ഫെറാറിയെ മറക്കുക അത്ര എളുപ്പമാകില്ല, പ്രത്യകിച്ചും മൈക്കല്‍ ഷൂമാക്കര്‍ സമ്മാനിച്ചതായതു കൊണ്ട്. എന്നാല്‍ അതു വിറ്റു പോയതു കൊണ്ട് ഇനി അതെ പറ്റി ചിന്തിച്ചിട്ടു കാര്യമില്ലെന്ന് ലിറ്റില്‍ മാസ്റ്ററിനറിയാം. അതുകൊണ്ട് ഫെറാറിയ്ക്ക് പകരക്കാരനെ തേടിയിരിയ്ക്കുകയാണദ്ദേഹം.
മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പുതിയ കാര്‍ ചുവന്ന നിസാന്‍ ജിടി ആര്‍ ആണ്. ദുബയിലുള്ള അറേബ്യന്‍ ഓട്ടോമൊബൈല്‍സില്‍ നിന്നാണ് 4 കോടി രൂപ വിലയുള്ള കാര്‍ സച്ചിന്‍ സ്വന്തമാക്കിയത് ദുബയില്‍ നിന്നുള്ള മികച്ച എന്‍ജിനീയര്‍മാരാണ് കാര്‍ സച്ചിനനുയോജ്യമായ രീതിയില്‍ ക്രമീകരിയ്ക്കാനെത്തുന്നത്.
പുതിയ കാറിന്റെ വരവില്‍ സച്ചിന്‍ സംതൃപ്തനാണെന്നാണ് സച്ചിന്റെ അടുത്ത സുഹൃത്ത് പറയുന്നത്. പഴയ ഫെറാറിയില്‍ മുംബൈയിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ആളുകള്‍ തന്നെ പെട്ടന്ന് തിരിച്ചറിയുന്നതില്‍ സച്ചിന്‍ അസ്വസ്ഥനായിരുന്നത്രേ. രണ്ട് ബിഎംഡബ്ല്യൂയുവും ഒരു സ്‌കോഡയുമുള്ള സച്ചിന്റെ നാലാമത്തെ ആഡംബരക്കാറാണിത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല