ന്യൂദല്‍ഹി: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരേ മോശമായ ഭാഷയില്‍ പ്രതികരിച്ചതിന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സജ്ഞയ് ദീക്ഷിതിന് നോട്ടീസ്. ബി.സി.സി.ഐയാണ് ദീക്ഷിതിന് നോട്ടീസയച്ചിരിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിനൊടുവിലാണ് സച്ചിന്‍ ജയ്പൂരിലെ പിച്ച് തയ്യാറാക്കിയതിനെതിരേ പ്രതികരിച്ചത്. പിച്ചില്‍ പേസ് കൂടുതലായിരുന്നുവെന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ഇതിനെതിരേയാണ് ദീക്ഷിത് ട്വിറ്ററില്‍ പ്രതികരിച്ചത്.
തുടര്‍ന്നാണ് ദീക്ഷിതിനെതിരേ നോട്ടീസയച്ചിരിക്കുന്നത്. സംഭവത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ദീക്ഷിതിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ ഷെയിന്‍ വോണുമായിട്ടും ദീക്ഷിത് ഉടക്കിയിരുന്നു. ഈ കേസില്‍ പിഴയടക്കാന്‍ ബി.സി.സി.ഐ വോണിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല