ധാക്ക: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരേ പന്തെറിയാന്‍ കാത്തിരിക്കുകയാണെന്ന് പാക്കിസ്ഥാന്‍ പേസര്‍ ഷുഹൈബ് അക്തര്‍. സച്ചിന്‍ മഹാനായ ബാറ്റ്‌സ്മാനാണെന്നും അദ്ദേഹത്തിനെതിരേ പന്തെറിയുക ദുഷ്‌ക്കരമാണെന്നും പാക് പേസര്‍ വ്യക്തമാക്കി.
സച്ചിന്‍ വലിയ ബാറ്റ്‌സ്മാനാണ്. സച്ചിന്റെ ദിവസങ്ങളില്‍ ഒരു ബൗളര്‍ക്കും അദ്ദേഹത്തെ നിയന്ത്രിക്കാനാവില്ല. ബ്രെറ്റ് ലീ അടക്കമുള്ള ബൗളര്‍മാര്‍ പലപ്പോഴും സച്ചിനുമുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്. ലോകകപ്പില്‍ സച്ചിനെതിരേ പന്തെറിയാന്‍ കാത്തിരിക്കുകയാണ്- അക്തര്‍ പറഞ്ഞു.
സച്ചിന്‍ മാത്രമല്ല, ഇന്ത്യന്‍ ടീമിലെ ചില കളിക്കാരെല്ലാം ഒറ്റയ്ക്ക് മല്‍സരം ജയിപ്പിക്കാന്‍ പ്രാപ്തിയുള്ളവരാണെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല