മൈക്കല്‍ ഷൂമാക്കര്‍ സമ്മാനിച്ച ഫെറാറി കാര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സൂറത്തിലെ ബിസിനസുകാരന് വിറ്റു. 2002ല്‍ സച്ചിന്‍ ഡോണ്‍ ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡിനൊപ്പമെത്തിയപ്പോഴാണ് ഫിയറ്റിന് വേണ്ടി ഷൂമാക്കാര്‍ ഈ ഫെറാറി സച്ചിന് സമ്മാനിച്ചത്.
ഒരു ഫെറാറി കാര്‍ സ്വന്തമാക്കുകയെന്ന സ്വപ്‌നവുമായി താന്‍ സച്ചിനെ സമീപിക്കുകയായിരുന്നുവെന്നാണ് സൂറത്തില്‍ ബില്‍ഡറായ ജയേഷ് ദേശായ് പറയുന്നത്. നാലുമാസത്തോളമായി സച്ചിന്‍ ഇത് വില്‍ക്കാന്‍ വച്ചിരിക്കുകയായിരുന്നു.
കാര്‍ സ്വന്താക്കിയശേഷം ജയേഷ് സച്ചിന്റെ ബാന്ദ്രയിലെ ഫഌറ്റില്‍ നിന്നും സ്വയം ഡ്രൈവ് ചെയ്താണ് സത്‌കേവല്‍ സൊസൈറ്റിയിലുള്ള തന്റെ ബംഗ്ലാവില്‍ എത്തിയത്. ഇത് ആനന്ദകരവും അപൂര്‍വ്വവുമായ ഒരു അനുഭവമായിരുന്നുവെന്നാണ് നാല്‍പ്പത്തിരണ്ടുകാരനായ ഇദ്ദേഹം പറയുന്നത്.
ഈ ഫെറാറി പാര്‍ക്ക് ചെയ്യാനായി സ്വന്തം ബംഗ്ലാവില്‍ ഇദ്ദേഹം ഒരു പ്രത്യേക പാര്‍ക്കിങ് സ്ഥലവും തയ്യാറാക്കിയിട്ടുണ്ട്. കാറുവാങ്ങുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളെല്ലാം കഴിഞ്ഞെന്നും ഇപ്പോള്‍ ഇത് തന്റെ പേരിലാണെന്നും ദേശായ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല