എന്നും എന്ത് കാര്യത്തിലായാലും വ്യത്യസ്തമായ ഒരു വഴിയിലാണ് നമ്മുടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സഞ്ചാരം.
മിക്ക കാര്യങ്ങളിലും അദ്ദേഹം സഹതാരങ്ങള്‍ക്കും മറ്റു മേഖലകളിലെ പ്രമുഖര്‍ക്കും മാതൃകയാണ്. മുമ്പ് മദ്യകമ്പനിയുടെ പരസ്യം വേണ്ടെന്ന വച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സച്ചിന്‍ വീണ്ടുമിതാ ഒരു മാതൃക കാണിക്കുന്നു.
ഇത്തവണ ഒരു ഡോക്ടറേറ്റ് വേണ്ടെന്നുവച്ചുകൊണ്ടാണ് സച്ചിന്‍ വ്യത്യസ്തനായിരിക്കുന്നത്. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ഓണററി ഡോക്ടറേറ്റാണു സച്ചിന്‍ നിരസിച്ചത്. സര്‍വ്വകലാശാലയുടെ തീരുമാനത്തെ സവിനിയം ആദരിച്ചുകൊണ്ടാണ് ഡോക്ടറേറ്റ് വേണ്ടെന്ന് സച്ചിന്‍ പറഞ്ഞത്.
പുരസ്‌കാരങ്ങള്‍ക്കും പദവികള്‍ക്കും വേണ്ടി ആളുകള്‍ പരക്കം പായുമ്പോളാണ് സച്ചിന്‍ ഓണററി ഡോക്ടറേറ്റ് നിരസിച്ചിരിക്കുന്നത്.
താന്‍ പ്രഫഷണല്‍ ക്രിക്കറ്റ് രംഗത്ത് സജീവമായി തുടരുന്നതിനാലാണ് ഡോക്ടറേറ്റ് വേണ്ടെന്നു തീരുമാനിച്ചതെന്നു സച്ചിന്‍ പറഞ്ഞു. വിദേശ സര്‍വകലാശാലകള്‍ നല്‍കാനിരുന്ന ഡോക്ടറേറ്റുകളും ഇത്തരത്തില്‍ നിരസിച്ചിട്ടുണ്ടെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല