ഇന്ത്യക്കാര്‍ക്ക് സച്ചിന്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണല്ലോ വിരമിച്ച ഉടന്‍തന്നെ കേന്ദ്രസര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം സമ്മാനിച്ചത്. അതുവഴി ഇന്ത്യക്കാരുടെ മനം കവരാമെന്നാണ് അവര്‍ കരുതിയത്. ആ കരുതല്‍ തെറ്റിപ്പോയെങ്കിലും സച്ചിനെക്കുറിച്ചുള്ള അവരുടെ കരുതല്‍ ശരി തന്നെയാണ്.
സച്ചിന്‍ ഇന്ത്യയുടെ ദൈവം തന്നെയാണ്. ആ ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ് കാര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ബിഎംഡബ്ല്യൂ ഒരുക്കുന്നത്.
ക്രിക്കറ്റ് ബാറ്റ് പിടിച്ച സച്ചിന്‍ സ്പാനറും സ്‌ക്രൂട്ട് ഡ്രൈവറും പിടിച്ചത് കാര്‍ ശരിയാക്കാണ്. ആ കാര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഡിഷനായിട്ട് വില്‍ക്കാനാണ് ബിഎംഡബ്ല്യൂ ശ്രമിക്കുന്നത്. ബിഎംഡബ്ല്യൂ 5ന്റെ സീരിയസാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എഡിഷനായിട്ട് വില്‍ക്കുന്നത്.
അതിന്റെ എഞ്ചിനും മറ്റും ഘടിപ്പിച്ചത് സച്ചിനാണ്. അതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് എന്തെങ്കിലും പ്രത്യേകത ഉണ്ടോയെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ പറ്റില്ല. ആരെങ്കിലും ചോദിച്ചാല്‍ അങ്ങനെ പറയാമെന്ന് മാത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല