ലണ്ടന്‍: സച്ചിന് തെണ്ടുല്‍ക്കറാണ് ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനെന്ന് വിന്‍ഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാന്‍ ലാറ. ലണ്ടനില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി കഴിഞ്ഞദിവസം സംഘടിപ്പിച്ച അത്താഴവിരുന്നിനിടെയുണ്ടായ ചര്‍ച്ചയിലാണ് സച്ചിനെക്കാള്‍ മികച്ചൊരു ക്രിക്കറ്ററെ താന്‍ കണ്ടിട്ടില്ലെന്ന് ലാറ പറഞ്ഞത്.
സച്ചിന് പ്രായത്തെ അതീജീവിച്ച കളിക്കാരനാണ് പതിനാറാം വയസില്‍ കളിതുടങ്ങിയ സച്ചിന് മുപ്പത്തെട്ടാം വയസിലും അതു തുടരുന്നു. ഇതിനിനിടയില്‍ കടന്നു പോയവര്‍ക്കാര്‍ക്കും സച്ചിനെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല. സച്ചിന് നൂറാം സെഞ്ച്വറി തികയ്ക്കുന്നതു കാണാന്‍ താന്‍ ലോഡ്സിലേക്കു പോകും.ദ്രാവിഡ് ഇന്ത്യയുടെ വന്മതില് തന്നെയാണെന്നും അത് എക്കാലത്തും നിലനില്‍ക്കുമെന്നും ലാറ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല