ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കലണ്ടറില്‍ സ്ഥാനം നല്‍കിക്കൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് വീണ്ടും വ്യോമസേനയുടെ ആദരം. 2011ലെ കലണ്ടറില്‍ ജനുവരിയുടെ പേജിലാണ് പച്ച യൂണിഫോം അണിഞ്ഞ് ഹെല്‍മറ്റ് കയ്യിലേന്തി വരുന്ന സച്ചിന്റെ പടം സുഖോയ് വിമാനത്തിനൊപ്പം നല്‍കിയിരിക്കുന്നത്.
യുദ്ധവിമാനങ്ങളും ചരക്കുവിമാനവും മാത്രം ഉള്‍പ്പെടുത്തിയ കലണ്ടറില്‍ ഇടം പിടിച്ച ഏക വ്യക്തിയും സച്ചിനാണ്. യുവാക്കളില്‍ വ്യോമസേനയോടുള്ള ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് കലണ്ടറില്‍ സച്ചിന്റെ ചിത്രം ഉള്‍പ്പെടുത്തിയതെന്ന് വ്യോമസേന അധികൃതര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷം സച്ചിന്‍ സുഖോയ് വിമാനം പറത്തിയേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ സെപ്റ്റംബറില്‍ വ്യോമസേന സച്ചിന് ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി സമ്മാനിച്ചിരുന്നു. വ്യോമസേനയുടെ ഈ പദവി ലഭിക്കുന്ന ആദ്യ കായികതാരമാണ് സച്ചിന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല