1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2015

ജിജോ അരയത്ത്: മലയാളി അസോസിയേഷന്‍ സട്ടന്‍ സറെയുടെ (മാസിന്റെ)ക്രിസ്തുമസ് നവവത്സരാഘോഷങ്ങള്‍ ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ സ്‌റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍മണ്ട് കണ്‍സര്‍വേറ്റീവ് ക്ലബില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ക്രിസ്മസ് പപ്പായ്ക്ക് സ്വീകരണമൊരുക്കുന്നതോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങള്‍ അരങ്ങേറും. പിന്നീട് കുട്ടികളുടേയും മുതിര്‍ന്നവരുടേയും നേതൃത്വത്തിലുള്ള കലാപരിപാടികള്‍ ആഘോഷങ്ങള്‍ വര്‍ണശബളമാക്കും.

പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി ഷാജി മാത്യു., ഫിലിപ്പ് കെ ജോയ്, റോജിന്‍ കുര്യാക്കോസ്, ഷിന്‍സി ഷിബു, തോമസ് തരകന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രവര്‍ത്തിച്ച് വരുന്നു. ഡിന്നറോടു കൂടി ആഘോഷപരിപാടികള്‍ അവസാനിക്കും.

പരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരും പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും എത്രയും പെട്ടെന്ന് കമ്മറ്റിയംഗങ്ങളെ വിവരമറിയിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

ഹാളിന്റെ അഡ്രസ്

Belmont conservative club

31 station road

Sutton

Surrey

SM26BX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.