ജിജോ അറയത്ത്: സട്ടന്‍ മലയാളി അസോസിയേഷന് നവസാരഥികള്‍; സൈജു നങ്യാലില്‍ പ്രസിഡന്റ്, ജോബി കെ. ജോയി സെക്രട്ടറി മലയാളി അസോസിയേഷന്‍ സട്ടന്‍ സറേയുടെ (മാസിന്റെ) പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. സൈജു ജോര്‍ജ് നങ്യാലില്‍ ആണ് പ്രസിഡന്റ്, ജോബി കെ. ജോയി കണ്ടക്കൊട്ടുവിനെ സെക്രട്ടറിയായും, ഷീലാമ്മ ഷാജിയെ വൈസ് പ്രസിഡന്റ് ആയും, ട്രഷറര്‍ ആയി റെക്‌സന്‍ ജോസിനെയും ജിമ്മി ബാബു, ജസ്റ്റിന്‍ മാത്യു, ഷിന്‍സി ഷിബു, പൊന്നി കാഞ്ഞൂപ്പറമ്പില്‍ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. റോബിന്‍ ജോസഫ് ആണ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍. മുന്‍ പ്രസിഡന്റ് ഷാജി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു കൊണ്ടും കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ ഏവരും നല്‍കിയ നിസീമമായ സഹായ സഹകരണങ്ങള്‍ക്ക് നന്ദി അര്‍പ്പിച്ചു കൊണ്ടും മുന്‍കാല ഭാരവാഹികളായ പ്രസിഡന്റ് ഷാജി മാത്യു, സെക്രട്ടറി ഫിലിപ്പ് കെ. ജോയി, വൈസ് പ്രസിഡന്റ് റോജിന്‍ കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ഷിന്‍സി ഷിബു, ട്രഷറര്‍ തോമസ് തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.
നിയുക്ത ഭരണസമിതിയുടെ യോഗത്തില്‍ വച്ചു മാസിന്റെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 17ന് ശനിയാഴ്ച 12 മണി മുതല്‍ വൈകീട്ട് 8 മണി വരെ സട്ടന്‍ തോമസ്വാള്‍ സെന്ററില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. വിവിധ കലാകായിക മത്സരങ്ങള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെടെയും വിവിധ കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവ പരിപാടികള്‍ വര്‍ണ്ണ ശബളമാക്കും. ഓണാഘോഷപരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഓണാഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിനായി 2016 ജൂലൈ നാലാം തീയതി തിങ്കളാഴ്ച വൈകുന്നേരം 8 മണിക്ക് മുന്‍ പ്രസിഡന്റ് ഷാജി മാത്യുവിന്റെ വസതിയില്‍ വച്ചു ഒരു യോഗം ചേരുന്നതാണെന്നും എല്ലാവരെയും പങ്കെടുത്തു പ്രസ്തുത യോഗം വിജയിപ്പിക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും സെക്രട്ടറി ജോബി ജോയി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സൈജു ജോര്‍ജ്: 07877658802
ജോബി. കെ. ജോയി: 07527868984
ഓണാഘോഷ പരിപാടികള്‍ നടക്കുന്ന ഹാളിന്റെ വിലാസം:
Thomaswall Cetnre
52 Benhill Avenue
Sutton
SM14DP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല