ടോം ശങ്കൂരിക്കല്‍: സണ്ണി സെബാസ്റ്റ്യന് നവംബര്‍ 10 ന് ചെല്‍റ്റെന്‍ഹാം യാത്രാമൊഴി നല്‍കും. കഴിഞ്ഞ ഒക്ടോബര്‍ മാസം 26 നു ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളികളെ മുഴുവന്‍ സങ്കടക്കടലിലാഴ്ത്തി കടന്നു പോയ അവരുടെ സണ്ണിച്ചേട്ടന്റെ സംസ്‌കാരചടങ്ങുകള്‍ നവംബര്‍ 10നു ചൊവ്വാഴ്ച ചെല്‍റ്റെന്‍ഹാമില്‍ വെച്ച് നടത്തുന്നതായിരിക്കും.
രാവിലെ 11 മണിയോടെ ചെല്‍റ്റെന്‍ഹാമിലെ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ വെച്ചു മലയാളം കുര്‍ബാനയോടു കൂടി ആണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോയ് വയലില്‍ എന്നിവര്‍ ആയിരിക്കും ചടങ്ങിനു നേത്രുത്വം നല്കുന്നത്. പള്ളിയില്‍ വെച്ചു സണ്ണിച്ചേട്ടനെ അവസാനമായി കാണുവാനുള്ള അവസരം ഒരുക്കുന്നതാണ്. തുടര്‍ന്നു ഒന്നേ മുക്കാലോടു കൂടി ചെല്‍റ്റെന്‍ഹം സിമിട്രിയില്‍ വെച്ചാണ് സംസ്‌കാരം.
ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളും മുന്‍ ജി എം എ ജോയിന്റ് സെക്രടരിയും ആയിരുന്ന ശ്രീ. സണ്ണി സെബാസ്‌റ്യന്റെ സംസ്‌കാര ചടങ്ങുകള്‍ക്കുള്ള മുഴുവന്‍ തയ്യാരെടുപ്പുകളുമായി ജി എം എ കുടുംബം മുഴുവന്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ഒരു സാന്ത്വനമായി നില കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല