ലണ്ടന്‍: സതേണ്‍ ക്രോസ് തങ്ങളുടെ 132 കെയര്‍ഹോമുകള്‍ ഭൂവുടമകള്‍ക്ക് തിരിച്ചുനല്‍കുന്നതായി റിപ്പോര്‍ട്ട്. തങ്ങളുടെ 20% കെയര്‍ഹോമുകള്‍ തിരിച്ചുനല്‍കാനാഗ്രഹിക്കുന്നു എന്ന് സതേണ്‍ ക്രോസ് ഭൂവുടമകളെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
യു.കെയിലെ ഏറ്റവും വലിയ കെയര്‍ഹോം ഓപ്പറേറ്ററായ സതേണ്‍ ക്രോസില്‍ 31,000 മുതിര്‍ന്നവരാണ് താമസിക്കുന്നത്. ആകെയുള്ള 752 കെയര്‍ഹോമിന്റെ 20% വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്ത ഫിനാന്‍ഷ്യല്‍ ടൈമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഭൂവുടമകള്‍ക്ക് തിരിച്ചുനല്‍കുന്ന സ്ഥാപനങ്ങളില്‍ മിക്കതും മറ്റ് ഓപ്പറേറ്റര്‍മാരോ, ലാന്‍ഡ്‌ലോഡുകള്‍ സ്വന്തമായോ നടത്തുമെന്നാണ് സൂചന.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 3,000 തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ഈയാഴ്ച സതേണ്‍ക്രോസ് പ്രഖ്യാപിച്ചിരുന്നു. 300 നഴ്‌സുമാരും, 1,275 കെയര്‍ സ്റ്റാഫുകളും, 700 കാറ്ററിംങ് പോസ്റ്റുകളും, 440 ഡൊമസ്റ്റിക് ജോബുകളും 238 മെയിന്റനന്‍സ് റോളുമാണ് വെട്ടിച്ചുരുക്കിയിരിക്കുന്നത്.
മാര്‍ച്ച് 31വരെയുള്ള ആറ് മാസത്തിനുള്ളില്‍ 311മില്യണ്‍ പൗണ്ട് നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സതേണ്‍ ക്രോസ് ഓപ്പറേറ്റര്‍ അറിയിച്ചിരുന്നു. കടത്തില്‍ നിന്നും കരകയറ്റുന്നതിന്റെ ഭാഗമായി ഭൂവുടമകള്‍ക്ക് നല്‍കുന്ന വാടക 30% കുറയ്ക്കുകയും ഇവരുടെ വാര്‍ഷിക വാടക 202.3മില്യണ്‍ പൗണ്ടില്‍ നിന്നും 137.5മില്യണ്‍ പൗണ്ടാക്കി കുറയ്ക്കാനും പദ്ധിതിയുണ്ട്.സതേണ്‍ ക്രോസില്‍ 44,000 തൊഴിലാളികളാണുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല