കാര്‍ ഡ്രൈവര്‍മാരായാല്‍ ഇങ്ങനെ വേണം. കാറില്‍ മറുന്നുവെച്ച വന്‍തുക ഉടമസ്ഥന് തിരിച്ചു നല്‍കിയാണ് നിജെല്‍ ലിപ്സ്കോംബ് മാതൃക കാട്ടിയത്. 50,000 ഡോളറാണ് നിജെലിന്റെ മഹാമനസ്കത കൊണ്ട് ബിസിനസുകാരന് തിരിച്ചുലഭിച്ചത്.
കേംബ്രിഡ്ജില്‍ ഒരു യാത്രക്കാരനെ ഇറക്കി തിരിച്ചുവരുമ്പോഴാണ് കാറിന്റെ സീറ്റില്‍ ഒരു ബേഗ് ഇരിക്കുന്നത് നിജെലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പണം സ്വന്തം കീശയിലാക്കുന്നതിന് പകരം നിജെല്‍ കാറുമായി നേരെ നഗരത്തിലെ പോലീസ് സ്റ്റേഷനിലേക്ക് നീങ്ങുകയായിരുന്നു. ഒന്നരവര്‍ഷം ടാക്സിയോടിച്ചാല് നിജെലിന് ലഭിക്കുമായിരുന്ന തുകയായിരുന്നു ഇത്.
അല്‍ഭുതമെന്ന് പറയട്ടെ, പണം നഷ്ടമായ യാത്രക്കാരന് സ്റ്റേഷനില്‍ നിന്ന് പറത്തേക്കുവരുന്ന വേളയിലാണ് നിജെല്‍ അവിടെയെത്തുന്നത്. തുടര്‍ന്ന് അദ്ദേഹം പണം അറബ് വ്യാപാരിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഇയാളുമൊന്നിച്ച് പണംതിരിച്ചുകിട്ടിയത് ആഘോഷിക്കാനായി അടുത്തുള്ള പബ്ബിലേക്ക് പോയി. നിജെലിന്റെ ഉദാരമനസ്കതയില്‍ സന്തുഷ്ടനായ വ്യാപാരി 500 ഡോളര്‍ ടിപ്പായി നല്‍കുകയും ചെയ്തു.
പണം തിരിച്ചുകിട്ടിയപ്പോള്‍ വ്യാപാരിക്കുണ്ടായ സന്തോഷമാണ് തന്നെയും ആഹ്ലാദിപ്പിച്ചതെന്ന് രണ്ട് മക്കളുടെ അച്ഛനായ നിജെല്‍ പറഞ്ഞു. താനൊരു സത്യസന്ധനായ വ്യക്തിയാണെന്നും ഇത്രയും വലിയ തുക അടിച്ചുമാറ്റാന്‍ തനിക്ക് കഴിയുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 16നാണ് സിറ്റി സെന്ററില്‍ നിന്ന് അറബ് വ്യാപാരി നിജെലിന്റെ കാറില്‍ കയറിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല