1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2016

കെ.നാരായണന്‍: ലണ്ടന്‍ ഐക്യവേദിയുടെ സനാതന സംഗമത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‌ക്കേ യു.കെ മലയാളികളില്‍ ആഘോഷങ്ങളുടെ വസന്തോല്‌സവത്തിന്റെ വരവറിയിച്ചു കൊണ്ട് സനാതന സംഗമം 2016ല്‍ പങ്കെടുക്കുവാനായി മലയാളത്തിന്റെ വാനമ്പാടി ശ്രീമതി കെ.എസ് ചിത്ര,കീ ബോര്‍ഡ് മാന്ത്രികന്‍ സുഷാന്ത്,പിന്നണി ഗായകരായ നിഷാദ്,രൂപ രേവതി എന്നിവരുള്‍പ്പെടുന്ന ഗായക സംഘവും,പ്രശസ്ഥ സംഗീത വിദ്വാന്‍ ശ്രീ:കെ.ജി ജയനും,മുഖ്യ പ്രഭാഷകരായ ശ്രീ:എം.കെ.രാമചന്ദ്രന്‍,ശ്രീ:പള്ളിക്കല്‍ സുനില്‍ എന്നിവരും ക്രോയ്‌ഡോണില്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. മെയ് 14 ശനിയാഴ്ച മധുര മനോഹര ഗാനങ്ങളിലൂടെ മലയാളത്തിന്റെ യശസു വാനോളം ഉയര്‍ത്തിയ പദ്മ ശ്രീ:ചിത്രയുടെ ഗാനമേളയിലൂടെയും,,കര്‍ണാടക സംഗീതത്തിന്റെ അവാച്യമായ അനുഭൂതി പകര്‍ന്ന് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച സംഗീതാചാര്യന്‍ ശ്രീ:കെ.ജി ജയന്റെ കര്‍ണാട്ടിക് ഫ്യൂഷനിലൂടെയും ലണ്ടന്‍ ഐക്യ വേദിയുടെ സനാതന സംഗമത്തിനു തിരശീല ഉയരുമ്പോള്‍ കലാസ്വാദകരായ യു.കെ മലയാളികളുടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്കും തുടക്കം കുറിക്കുകായി. ഇതോടൊപ്പം യു.കെ യിലെ മലയാള സാംസ്‌കാരിക സംഗമങ്ങളിലെ നടന വിസ്മയം ശ്രീമതി ചിത്ര ലക്ഷ്മിയുടെ നൃത്ത സംഘം അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍,പ്രശസ്ഥ നര്‍ത്തകി ആശ ഉണ്ണിത്താന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവയും ഈ സംഗമത്തിന് മാറ്റ് കൂട്ടുവാനായ് അരങ്ങിലെത്തുന്നു. ലണ്ടന്‍ ഐക്യ വേദിയുടെ സനാതന സംഗമത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണീയത ശ്രീ:ഗുരുവായൂരപ്പന്‍ എന്ന നാടകമാണ്. മലയാള നാടക വേദിയില്‍ അനിഷേദ്ധ്യ സ്ഥാനം അലങ്കരിക്കുന്ന ശ്രീ:രാജന്‍ കിഴക്കനേലയുടെ ഏറ്റവും പുതിയ സൃഷ്ടിയായ ശ്രീ:ഗുരുവായുരപ്പന്‍ യു.കെ മലയാള നാടക രംഗത്ത് പുതിയ മാനങ്ങള്‍ തേടുന്ന ക്രോയ്‌ഡോണ്‍ ഡ്രാമ തീയറ്റെഴ്‌സാണ് വേദിയിലെത്തിക്കുന്നത്.വിജയ കുമാര്‍ ചേന്നന്‍കോട്,അഭിലാഷ് സുധാകരന്‍,കെ.നാരായണന്‍ എന്നിവരുടെ സംവിധാന മികവില്‍ നാല്പതോളം കലാകാരന്മാരുടെ അക്ഷീണ പ്രയത്‌നത്തിലൂടെ പൂര്‍ത്തീകരിച്ചിരിക്കുന്ന ഈ നാടകത്തില്‍ അകമഴിഞ്ഞ ഭക്തിയിലൂടെ ഗുരുവായൂരപ്പ ദര്‍ശനം സഭലീകരിച്ച മേല്പത്തൂരിന്റെയും,വില്വ മംഗലത്തിന്റെയും,കുറൂരമ്മയുടെയും,പൂന്താനത്തിന്റെയും ജീവിത കഥ ഇതാദ്യമായി യു.കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു.
LONDON AIKYAVEDHI SANATHANA SANGAMAM 2016.
Venue:Fairfield Halls,Park Lane,Croydon,CR9 1DG
On Sat 14th May
From:2.30pm
For Information:

Jayaprakash Panicker:07917361127 Jawahar:07426823210 Mahesh:07809111241

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.