മാത്യു ജോസഫ് (സന്ദര്‍ ലാന്‍ഡ്): സെ. അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്തു മസ് സംഗമം വര്‍ണാഭമായ പരിപാടികളോടെ സമാപിച്ചു. ഓഖി ദുരന്തത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കു വേണ്ടിയുള്ള സമൂഹത്തിന്റെ ധനസഹായം തക്കല രൂപതയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കികൊണ്ട് തുടങ്ങിയ സംഗമം കരോള്‍ ഗാനങ്ങളുടെ അകമ്പടി മിഴിവേകി.
തുടര്‍ന്ന് നടന്ന റാഫിള്‍ ടിക്കറ്റും ബിന്‍ഗോ ഗെയിമും ക്രിസ്തുമസ് ഡിന്നറും മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് കൊണ്ട് ഏവരും വിടപറഞ്ഞു. സീറോ മലബാര്‍ കമ്മ്യുണിറ്റി പാരിഷ് ഡേ 2018 ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 .30 മുതല്‍ വിവിധ പരിപാടികളോടെ നടത്തുന്നതായിരിക്കും. അന്നേ ദിവസ്സം വിവിധ യൂണിറ്റുകള്‍ തമ്മില്‍ ബൈബിള്‍ ക്വിസ്സ് നടത്തുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല