സന്ദര് ലാന്ഡ്: സന്ദര് ലാണ്ടിന്റെ സാമൂഹ്യസേവന മേഖലകളില്‍ സജീവ സാന്നിധ്യമായ വിനോദ് കുമാറിന്റെ ഭാര്യാപിതാവ് ആശ്രമപറമ്പില് നാരായണകുറുപ്പ് വാര്‍ധക്യപരമായ അസുഖത്താല്‍ സ്വഭവനത്തില്‍ വെച്ച് അന്തരിച്ചു. കോട്ടയം,കറുകച്ചാല്‍,ചെമ്പക്കരയില്‍ സ്ഥിരതാമസക്കാരനായ പരേതനു 68 വയസ്സ് പ്രായമുണ്ട് .സംസ്കാരം സെപ്റ്റംബര്‍ 13 , വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പില്‍ വെച്ച് നടക്കുന്നതായിരിക്കും. സന്ദര് ലാന്ഡ് റോയല്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്ന ചിത്ര വിനോദ്, നാട്ടില്‍ സ്ഥിരതാമസമായ പ്രിയ മധു എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല