ന്യൂദല്‍ഹി: മാലിദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളുമായുള്ള സൗഹൃദ മത്സരത്തിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമില്‍ മലയാളിയായ സി എസ് സബീത്ത് ഇടം പിടിച്ചു. മുപ്പതംഗ ടീമില്‍ മറ്റ് മലയാളികളാരുമില്ല.അതേസമയം കഴിഞ്ഞ ഐ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇന്ത്യക്കാരനായ കളിക്കാരില്‍ രണ്ടാമനായ പി കെ അനില്‍ കൂമാറിനെ റിസര്‍വ് താരമായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
യു എ ഇക്കെതിരായ ലോകക്കപ്പ് യോഗ്യതാ മത്സരത്തിന് മുന്നേടിയായാണ് ഇന്ത്യ രണ്ട് രാജ്യാന്തരസൗഹൃദമത്സരങ്ങള്‍ കളിക്കുന്നത്. ജൂലൈ പത്തിനു മാലദ്വീപിനെതിരെയും 17 നു ഖത്തറിനെതിരെയുമാണ് സൗഹൃദമത്സരങ്ങള്‍. യു എ ഇക്കെതിരായ യോഗ്യതാ മത്സരത്തിലെ എവേ മാച്ച്23നും ഹോം മാര്‍ച്ച് 28നുമാണ്.
കഴിഞ്ഞ ഒളിംപിക് യോഗ്യതാ മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തതാണ് സബീത്തിനെ തുണച്ചത്. മത്സരത്തില്‍ ഒരു ഗോളും സബീത്ത് നേടിയിരുന്നു. നേരത്തെ അണ്ടര്‍ 18,23 തലത്തിലും ഇറാനില്‍ നടന്ന അണ്ടര്‍ 19 എഎഫ്‌സി ചലഞ്ച് കപ്പിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിരുന്നു. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. സി എസ് സബിത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല