ലണ്ടന്‍: സര്‍ക്കാരിന്റെ പ്രഖ്യാപിത പരിഷ്‌കാരങ്ങള്‍ക്കെതിരെ പൊതുമേഖലാ ജീവനക്കാര്‍ സമരപരിപാടികള്‍ക്ക് മുതിര്‍ന്നാല്‍ പെന്‍ഷന്‍ ഇനിയും വെട്ടിച്ചിരുക്കുമെന്ന് കേന്ദ്രമന്ത്രി ഡാനി അലക്‌സാണ്ടറുടെ മുന്നറിയിപ്പ്. കൂട്ടുകക്ഷി സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളെ അംഗീകരിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഇപ്പോള്‍ നല്‍കുന്ന രീതിയില്‍ പെന്‍ഷന്‍ അനുവദിക്കുകയുള്ളൂവെന്നും അലക്‌സാണ്ടര്‍ വ്യക്തമാക്കി.
പൊതുമേഖയില്‍ ജോലിചെയ്യുന്നവരെ സംരക്ഷിക്കാനും റിട്ടയര്‍മെന്റിനുശേഷം അവര്‍ക്ക് ധനസഹായം ലഭ്യമാക്കാനും ഈ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ദ ഡെയ്‌ലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ റിട്ടര്‍മെന്റ് ഡീലുകള്‍ തന്നെ സ്വകാര്യമേഖലയിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ ജൂണ്‍ 30ന് സമരം നടത്താന്‍ 600,000ത്തിലധികം വരുന്ന ടീച്ചര്‍മാരും, സിവില്‍ സര്‍വന്റ്‌സും, പൊതുമേഖലാ തൊഴിലാളികളും തീരുമാനിച്ചിരുന്നു. കരയറിലെ ശരാശരിയുടെ അടിസ്ഥാനത്തില്‍ അവസാനകാലത്തെ ശമ്പളം നല്‍കുന്നതിന് പകരം പൊതുമേഖലാ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ യൂണിയന്‍ നേതാക്കന്‍മാരും എതിര്‍ത്തിരുന്നു. ഇത് യൂണിയന്‍ നേതാക്കന്‍മാര്‍ക്കും മന്ത്രിമാര്‍ക്കും ഇടയില്‍ അഭിപ്രായവ്യത്യാസത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ യൂണിയന്‍ നേതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
സമരം യൂണിയന്‍ നേതാക്കളുടെ താല്‍പര്യപ്രകാരമാണെന്നും അംഗങ്ങള്‍ അതിനെ അനുകൂലിക്കുന്നില്ലെന്നും അലക്‌സാണ്ടര്‍ പറയുന്നു. നേതാക്കളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി അംഗങ്ങളുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ബലികഴിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ പെന്‍ഷന്‍ സ്‌കീമില്‍ 5മില്യണ്‍ പൊതുമേഖലാ തൊഴിലാളികളാണുള്ളത്. ഇതില്‍ 750,000ത്തോളം പേര്‍ 15,000പൗണ്ടില്‍ താഴെയാണ് ഒരു വര്‍ഷം സമ്പാദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല