1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2016

സഖറിയ പുത്തന്‍കുളം: സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ക്‌നാനായക്കാര്‍ ക്രിസ്റ്റല്‍ ജൂബിലിക്ക്. സമുദായ ഐക്യത്തില്‍ പങ്കുചേരാന്‍ ഞാനും കുടുംബവും ക്രിസ്റ്റല്‍ ജൂബിലിക്ക് എന്ന വാചക പ്രയോഗം ഓരോ ക്‌നാനായക്കാരന്റേയും ഹൃദയങ്ങളില്‍ മന്ത്രിക്കുകയാണ്.പ്രവാസി മലയാളികളുടെ ഇടയില്‍ ദര്‍ശിക്കാവുന്ന ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഗമമാണ് കവന്‍ട്രിയിലെ കണക്ഷന്‍സ് സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കാന്‍ പോകുന്നത്.150ലധികം വനിതകളുടെ മാര്‍ഗ്ഗംകളി,പ്രവാസി മലയാളികള്‍ക്ക് നവ്യാനുഭവമായിരിക്കും.കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ അണിനിരക്കുന്ന സ്വാഗത നൃത്തം,പടുകൂറ്റന്‍ സമുദായ റാലി എന്നിവയ്ക്കും കണ്‍വെന്‍ഷനെ ശോഭയുള്ളതാക്കും.

രാവിലെ മുതല്‍ വൈകീട്ട് വരെ ജോമോന്റെ നേതൃത്വത്തിലുള്ള സ്‌പെസ്‌നെസ്റ്റ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ആഹാരങ്ങള്‍ കൊതിയേറും സ്‌പെസ്‌നെസ്റ്റിന് അല്ലാതെ മറ്റാര്‍ക്കും ഭക്ഷണം വില്‍ക്കുവാന്‍ അനുമതിയില്ല.

നാളെ രാവിലെ 9.30ന് പതാക ഉയര്‍ത്തല്‍.തുടര്‍ന്ന് ആഘോഷമായ ദിവ്യബലിക്ക് മാര്‍ ജോസഫ് പണ്ടാരശേരി കാര്‍മികത്വം വഹിക്കും.മാര്‍ സൈമണ്‍ കായപ്പുറം നിരവധി വൈദീകര്‍ എന്നിവര്‍ ദിവ്യബലിയില്‍ പങ്കാളിയാകും.തുടര്‍ന്ന് കുടുംബ സല്ലാപത്തിന് ശേഷം 12.45ന് ചരിത്രത്തില്‍ സ്ഥാനം ഉറപ്പിക്കുന്ന മാര്‍ഗ്ഗംകളിയും അതോടനുബന്ധിച്ച് പരിചമുട്ട് കളി,യുവജനനൃത്തം എന്നിവയും കണ്‍വെന്‍ഷന്‍ റാലി ആരംഭിക്കുന്നതുമാണ്.ഉച്ചതിരിഞ്ഞ് നടത്തപ്പെടുന്ന പൊതു സമ്മേളനത്തില്‍ പ്രസിഡന്റ് ബിജു മടക്കക്കുഴി അദ്ധ്യക്ഷനായിരിക്കും.മാര്‍ ജോസഫ് പണ്ടാരശേരി ഉത്ഘാടനം ചെയ്യും മാര്‍ സൈമണ്‍അനുഗ്രഹ പ്രഭാഷണവും ഫാ സജി മലയില്‍ പുത്തന്‍പുര,ഫാ സജി തോട്ടം,ഫാ സോഡി ഓലിക്കല്‍,സിസ്റ്റര്‍ ജെസി,ഷിബിര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കുകയും ചെയ്യും.തുടര്‍ന്ന് വൈവിധ്യമാര്‍ന്നതും വര്‍ണ്ണ മനോഹരവുമായ കലാവിരുന്ന് അരങ്ങേറും.

കണ്‍വെന്‍ഷന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രസിഡന്റ് ബിജു മടക്കകുഴി,സെക്രട്ടറി ജോസി നെടുംതുരുത്ത് പുത്തന്‍പുര,ട്രഷറര്‍ ബാബു തോട്ടം,വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ,ജോ സെക്രട്ടറി സഖറിയ പുത്തന്‍കുളം,ജോ ട്രഷറര്‍ ഫിനില്‍ കളതികോട് ,ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലി,റോയി കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ഇത്തവണ റാലി മൂന്ന് കാറ്റഗറിലായി എവര്‍റോളിങ് ട്രോഫകളാണ് സമ്മാനിക്കുക

കണ്‍വെന്‍ഷന്‍ വേദി വിലാസം

കണ്‍വെന്‍ഷന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

കവന്‍ട്രി CV8 3FL

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.