കെ ഡി ഷാജിമോന്‍: സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ നീതി നടപ്പാക്കണം: എം എം എ വുമന്‍സ് ഫോറം. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ സാമൂഹ്യ നീതി നടപ്പാക്കണമെന്ന് അന്തര്‍ ദേശീയ വുമന്‍സ് ഡേയുടെ ആഘോഷങ്ങളുടെ ഭാഗമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച വുമന്‍സ് ഡേ ആഘോഷത്തില്‍ എം എം എ വുമന്‍സ് ഫോറം ആവശ്യപ്പെട്ടു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയണമെന്നും തന്റെ പ്രസംഗത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കൌണ്‍സിലറും എഴുത്തുകാരിയുമായ ഷമീന്‍ അലി ആവശ്യപ്പെട്ടു.
വുമന്‍സ് ഡേ ആഘോഷങ്ങള്‍ രാവിലെ 11 മണിക്ക് ലോങ്ങ്‌സൈറ്റ് സീറോ മലബാര്‍ ഹാളില്‍ എം എം എ പ്രസിഡന്റ് ജാനെഷ് നായരും എം എം എ വുമന്‍സ് ഫോറം ഭാരവാഹികളായ ജിക്‌സി സഞ്ജീവ്, ബിന്ദു കുര്യന്‍, റീന വില്‍സന്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ഏഷ്യന്‍ വംശജയും എഴുത്തുകാരിയുമായ ഷമീന്‍ അലി സ്ത്രീകളും സമൂഹവും എന്ന വിഷയത്തെ പറ്റി സംസാരിച്ചു.
പ്രശസ്ത ബുദ്ധമത പ്രചാരകയും സാമൂഹ്യ പ്രവര്‍ത്തകയും ബ്രിട്ടീഷ് വംശജയുമായ ധര്‍മ്മചാര്‍നി ഷകജാത സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ പറ്റിയും ജോലി സ്ഥലങ്ങളില്‍ ഉണ്ടാകുന്ന സ്‌ട്രെസ്സില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയുള്ള ശാരീരിക തയ്യാറെടുപ്പുകള്‍, മെഡിറ്റെഷന്‍ എന്നിവ കൈകാര്യം ചെയ്യേണ്ട രീതികളെ പറ്റി സംസാരിച്ചു.
എം എം എ വുമന്‍സ് ഫോറം അംഗങ്ങള്‍ നേതൃത്വം കൊടുത്ത വിവിധ പരിപാടികള്‍ക്കൊപ്പം ഈ പ്രത്യേക ദിനത്തില്‍ ഒത്തുകൂടി തങ്ങളുടേതായ ദിവസം പങ്കിട്ടതില്‍ സന്തോഷം പങ്കു വയ്ക്കുകയും ചെയ്തു. എം എം എ ഭാരവാഹികളായ അനീഷ് കുര്യന്‍, ഹേയ്‌സന്‍ തോട്ടപ്പള്ളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല