എ.പി.രാധാകൃഷ്ണന്‍: രാവിലെ മുതല്‍ ക്രോയ്ടനിലെ പ്രശസ്തമായ ആര്‍ച് ബിഷപ്പ് ലാന്‍ഫ്രങ്ക് അക്കാദമിയിലേക്ക് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രണ്ടാമത് ഹിന്ദുമത പരിഷത്തിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം ഹിന്ദു ഐക്യം എന്ന സങ്കല്പത്തെ എല്ല്‌ലാ അര്‍ത്ഥത്തില്ലും അന്വര്‍ഥമാക്കി. മറ്റു ഹിന്ദു സമാജങ്ങളുടെ സഹകരണവും സാമുദായിക സംഘടനകളുടെ സാന്നിധ്യവും കൂടാതെ വിവിധ ഭാഷയില്‍പെട്ട ഹിന്ദു സംഘടനകളുടെ പ്രാധിനിത്യവും ഹിന്ദുമത പരിഷത്തിനെ ധന്യമാക്കി. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായ ബഹുദേവ ആരാധനയെ കുറിച്ചുള്ള ചോദ്യത്തിന്നു സ്വാമി ചിദാനന്ദപുരി കൊടുത്ത മറുപടി വളരെ ശ്രദ്ധേയമായിരുന്നു, സനാതന ധര്‍മ്മത്തിന്റെ ഭാഗമായി ഉള്ള ആയിരക്കണക്കിന് ഋഷിമാരും പതിനായിരക്കണക്കിന് ഗ്രന്ഥങ്ങളും ലക്ഷ കണക്കിന് മന്ത്രങ്ങളും കോടാനുക്കോടി ദൈവങ്ങളും സന്പന്നതയുടെ അടയാളമാണെന്നും അതില്‍ അഭിമാനിക്കുകയാണ് വേണ്ടത് എന്നും സ്വാമിജി അഭിപ്രായപെട്ടു. ഞായറാഴ്ച രാവിലെ പറഞ്ഞതില്‍ നിന്നും അരമണിക്കൂര്‍ വൈകി 10:30 ഓടെ തുടങ്ങിയ പരിഷത്ത് രാത്രി 10 മണിവരെ വിവിധ കലാ സാംസ്‌കാരിക പരിപാടികളോടെ നടത്തപെട്ടു. സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായ ഹിന്ദുമത പരിഷത്തില്‍ വനിതാവേദിയുടെ ആദ്യവസാനമുള്ള നടത്തിപ്പും ബാലവേദിയുടെ പരിപാടികളും യു കെ യില്‍ ഒരു പുതിയ ചരിത്രം രചിക്കുകയായിരുന്നു. വേദിയില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയെ പ്രതിനിധികരിച്ച് വനിതാവേദി പ്രവര്‍ത്തകര്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുളത് സ്ത്രികള്‍ തന്നെയാണ് സമൂഹത്തിനെ നന്മയിലെക്ക് നയിക്കുക എന്ന സനാതന ധര്‍മ്മത്തിന്റെ സന്ദേശം പ്രവര്‍ത്തിയിലൂടെ ദ്രശ്യവല്കരിക്കുകയായിരുന്നു ലണ്ടന്‍ ഹിന്ദു ഐക്യവേദി.
രാവിലെ 10:30 നു മുരളി അയരുടെ ഉഷപൂജയോടെ തുടങ്ങിയ ഹിന്ദുമത പരിഷത്തില്‍ 11 മണിയോടെ ശില്പി രാജന്‍ പന്തല്ലൂര്‍ നിര്‍മിച്ച കൊടിമരത്തില്‍ മേളവും കുരവയുമായി രണ്ടാമത് ഹിന്ദുമത പരിഷത്ത് ശുഭാരംഭം കുറിച്ചു. തുടര്‍ന്ന് വിനീത് പിള്ളയുടെ കഥകളി, ഹാംഷയര്‍ & വെസ്റ്റ് സസ്സക്‌സ് ഹിന്ദു സമാജം ഹിന്ദു സമാജത്തിലെ വിഷ്ണുപ്രിയയുടെ നൃത്തം, കേംബ്രിഡ്ജ് ഹിന്ദു സമാജത്തിലെ അക്ഷിത ആനന്ദിന്റെ നൃത്തം, കെന്റ് ഹിന്ദു സമാജത്തിന്റെ നികിത സൌപര്‍ണിക നായര്‍, കാവ്യാ എന്നിവരുടെ നൃത്തം, മിഥുന്‍ എന്ന ബഹുമുഖ പ്രതിഭയുടെ കര്‍ണ്ണ ശപഥം എന്ന കഥാപ്രസംഗം എന്നീ പരിപാടികള്‍ കൂടാതെ കേംബ്രിഡ്ജ്‌നിന്നും ഉള്ള ശ്രീ സുരേഷ് ശങ്കരന്‍കുട്ടിയുടെ വിജ്ഞാന പ്രദമായ പ്രഭാഷണം എന്നി പരിപാടികള്‍ നടനത്തിനു ശേഷം പരിഷത് ഉച്ച ഭക്ഷണത്തിന്നു പിരിഞ്ഞു.
ഉച്ചക്ക് ശേഷം പരിഷത്തിലെ ഏറ്റവും മികച്ച പരിപാടികള്‍ ചെന്നൈ സിസ്‌റെര്‌സ് എന്നറിയപെടുന്ന, ശ്രീനിധി, ജയശ്രീ എന്നിവരുടെ സംഗീത കച്ചേരിയോടെ ആരംഭിച്ചു. പ്രശസ്ത വലയില്‍ വിദ്വാന്‍ ദുരൈ ബാലസുബ്രമണ്യം വയലിനിലും, സേലം ജെ പത്മനാഭന്‍ മൃദംഗത്തിലും അരുണ്‍ ഘടതിലും പക്കമേളം തീര്‍ത്തു. അതിനുശേഷം നൃത്ത പരിപാടിയില്‍ വിനോദ് നായരും ശ്രീമതി ശാലിനി ശിവശങ്കരിന്റെ നേതൃത്വത്തില്‍ ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സും ചേര്‍ന്നുള്ള ഒരു മണികൂര്‍ നീണ്ട പ്രകടനം നാട്യ നടന ശോഭകൊണ്ട് ശ്രദ്ധേയമായി. നൂതന്‍ എന്ന ബ്രിട്ടീഷ് സ്വദേശി നടത്തിയ യോഗ പ്രകടനം കാണികളെ വിസ്മയിപിച്ചു കൊണ്ടാണ് അവസാനിച്ചത്. ഹട യോഗ അടിസ്ഥാനമാകി ഏകദേശം അറുപതോളം ആസനങ്ങള്‍ അഞ്ച് മിനിട്ടുകൊണ്ട് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ദത്ത സഹജ യോഗ മിഷന്റെ ചെയര്‍മാന്‍ ചന്ദ്രകാന്ത് ശുക്ലയുടെ നേതൃത്വത്തില്‍ ആചാര്യ വിദ്യഭാസ്‌കര്‍ നടത്തിയ ധ്യാനം ആയിരുന്നു പിന്നീട്, കാല്‍ചിലങ്ക നടവിസ്മയം തീര്‍ത്ത വേദി ഒരുനിമിഷം കൊണ്ട് പൂര്‍ണമായും നിശംബ്ധമായി ധ്യാനനിരതമായി.
ധ്യാനത്തിന്റെ പ്രസരിപ്പില്‍ നിന്നും സദസ് ഉണര്‍ന്നത് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പരിപാടികളിലേക്ക് ആയിരുന്നു, ബാലവേദി കുട്ടികള്‍ അവതരിപ്പിച്ച ഭാരതത്തിലെ മഹത് വ്യക്തികളെ പരിച്ചയപെടുത്തുന്ന അവതരണവും, കേരളത്തിന്റെ ദ്രിശ്യ സൌന്ദര്യം വിളിച്ചോതുന്ന ഗാനവും അരങ്ങില്‍ അവതരിപ്പിച്ചു. വനിതാവേദിയുടെ നാട്യ ചാരുതയോടെയുള്ള തിരുവാതിരകളിയായിരുന്നു പിന്നീട്. ശ്രീ സുധീഷ് സദാനന്ദന്റെ ഭക്തി ഗാനം ശ്രദ്ധേയമായി. അതിനുശേഷം ഭാരത മാതാവിന് സ്തുതിച്ചു കൊണ്ട് ബാലവേദിയും വനിതാവേദിയും ചേര്‍ന്ന് ‘വന്ദേ മാതരം’ ആലപിച്ചതോടെ രണ്ടാമത് ഹിന്ദുമത പരിഷത്തിലെ പ്രധാന പരിപാടിയായ പ്രഭാഷണങ്ങള്‍ തുടങ്ങി. സമയകുറവുമൂലം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന സംഘത്തിന്റെ ഭജന പരിപാടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. വനിതാവേദി പ്രവര്‍ത്തക ശ്രീമതി ലത സുരേഷ് വിശിഷ്ട അധിതികളെ സ്വാഗതം ചെയ്തു. ആദ്യമായി ക്രോയ്‌ടോന്‍ മേയര്‍ പറ്റ്രിഷിയ ഹേ ജസ്‌റിസ് വേദിയില്‍ പ്രസംഗിച്ചു, തുടന്നു, ലണ്ടന്‍ ഹിന്ദുഐക്യവേദി സ്മരണിക പുറത്തിറക്കി കൊണ്ട് ബ്രിസ്‌റോള്‍ ലബോരടരീസ് ഉടമ ശ്രീ ടി രാമചന്ദ്രന്‍ സംസാരിച്ചു, സ്മരണിക കൈപറ്റി പ്രഭാഷണം നടത്തിയ സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓംകാര ആശ്രമത്തിലെ ആചാര്യ വിദ്യാഭാസ്‌കര്‍ജിയും ഹിന്ദുധര്‍മ്മതിന്റെ വീക്ഷണം ലോകത്തിനു എന്നും മാതൃകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് വേദിയില്‍ വനിതാവേദി പ്രവര്‍ത്തക ശ്രീമതി മിനി വിജയകുമാര്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹിന്ദു സ്വയംസേവക് സംഘ മുഖ്യ പ്രചാരകന്‍ ശ്രീ രാം വൈദ്യ, ഹിന്ദു കൌണ്‍സില്‍, ഹിന്ദു ടെമ്പിള്‍ കൌണ്‍സില്‍, സ്‌കൂള്‍ പരിഷ്‌കരണ സമിതി എന്നീ വിവിധ പ്രസ്ഥാനങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനങ്ങള്‍ വഹിക്കുന്ന സതിഷ് കെ ശര്‍മ്മ എന്നിവര്‍ സന്ദേശങ്ങള്‍ നല്കി. കൌണ്‌സിലരും മുന്‍ മേയറുമായ മഞ്ജു ശാഹുള്‍ ഹമീദ്, കൌണ്‌സിലോര്‍ സ്റ്റുവെര്‍റ്റ് കോളിന്‍സ് എന്നിവരും വേദിയില്‍ പ്രസംഗിച്ചു. തുടര്‍ന്ന് എല്ലാവരും കാത്തിരുന്ന കൊളത്തൂര്‍ അദ്വൈത ആശ്രമം അധിപന്‍ സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തി. എല്ലാ പരിപാടികളും പൂര്‍ണമായും എത്രയും നേരത്തെ യുട്യൂബില്‍ ലഭ്യമാക്കും. വനിതാവേദിയുടെ ജയശ്രീ അശോക്കുമാര്‍ നന്ദി പറഞ്ഞു. മുരളി അയ്യര് ദീപാരാധന നടത്തി കൊടിയിറക്കിയപ്പോള്‍ ഒരു പരിഷത്തുകൂടി ഭംഗിയായി നടത്തിയ ക്രിതാതാര്‍ത്തയില്‍ ആയിരുന്നു ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മറ്റു ഹിന്ദു സമാജങ്ങളും. ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പ്.
ഉച്ചരെയുള്ള പരിപാടികള്‍ അവതരിപ്പിച്ച് ഡയാന അനില്‍കുമാര്‍, ഐശ്വര്യാ കണ്ണന്‍ എന്നിവരും അതിനുശേഷമുള്ള പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് കെ ജയലക്ഷ്മി സ്‌നേജ ഷാജി എന്നിവരും വേദിയില്‍ തിളങ്ങി നിന്നു. ഈവര്‍ഷത്തെ ഹിന്ദുമത പരിഷത്ത് ഒരു വന്‍ വിജയമാക്കിയത്തിനു ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാന്‍ ശ്രീ ടി ഹരിദാസ് എല്ലാവരോടും നന്ദി അറിയിച്ചു. പരിഷത്തിന്റെ വിശദമായ ചിത്രങ്ങള്‍ കാണുന്നതിനു ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ താഴെ കാണുന്ന ഫേസ്ബുക്ക് പേജ് കാണുക
https://www.facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല