അത്യാവശ്യകാര്യങ്ങള്‍ക്കുപോലും സമ്പാദിക്കാന്‍ പണമില്ലാത്തവരായി ബ്രിട്ടണിലെ കുടുംബങ്ങള്‍ മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്രിട്ടണിലെ ഭൂരിപക്ഷം കുടുംബങ്ങള്‍ക്ക് ജീവിതചിലവുകള്‍ കഴിഞ്ഞിട്ട് ഒരു പൌണ്ട് പോലും സമ്പാദിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എട്ടില്‍ ഒരു കുടുംബത്തിന്റെ അവസ്ഥ ഇതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
നാഷണല്‍ സെവിംഗ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങളുള്ളത്. ബ്രിട്ടണിലെ സാമ്പത്തികമാന്ദ്യം എവിടംവരെയെത്തിയതിന്റെ സൂചനയായി ഈ പഠനത്തെ കാണാമെന്നാണ് പ്രധാനമായും ഉയരുന്ന നിര്‍ദ്ദേശം. ബ്രിട്ടണിലെ മൂന്നിലൊന്ന് പേര്‍ക്കും അടുത്ത മൂന്നുമാസത്തേക്ക് എന്തെങ്കിലും സമ്പാദിക്കാന്‍ പറ്റുന്ന കാര്യത്തില്‍ സംശയമുള്ളവരാണ്. അതേസമയം പതിവില്‍നിന്ന് വ്യത്യാസമായി പതിനാറിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുള്ളവര്‍ സമ്പാദിക്കാന്‍ താല്‍പര്യമുള്ളവരും പ്രതീക്ഷയുള്ളവരുമാണ്. 35-44 ഇടയില്‍ പ്രായമുള്ളവരില്‍ കേവലം നാല്‍പത് ശതമാനത്തിന് മാത്രമാണ് സമ്പാദിക്കാമെന്ന് പ്രതീക്ഷ ഉള്ളത്.
എട്ട് ശതമാനം പേര്‍ക്ക് മാത്രമാണ് കൃത്യമായൊരു സമ്പാദ്യമുള്ളത്. നൂറ് പൗണ്ടാണ് ഇത്തരം കുടുംബങ്ങള്‍ മാസത്തില്‍ സൂക്ഷിച്ചുവെയ്ക്കുന്നത്. കൂടാതെ മറ്റൊരു അത്ഭുതപ്പെടുത്തുന്ന കണക്കും പഠനം നടത്തിയവര്‍ പുറത്തുവിടുന്നുണ്ട്. സ്ത്രീകളെക്കാള്‍ കൂടുതല്‍ പണം സമ്പാദിക്കുന്നത് പുരുഷന്മാരാണ് എന്നതാണ് ആ റിപ്പോര്‍ട്ട്. സ്ത്രീകള്‍ 84.84 പൗണ്ട് സമ്പാദിക്കുമ്പോള്‍ പുരുഷന്മാര്‍ 115.80 പൗണ്ടാണ് സമ്പാദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല