ബോളിവുഡിലെ സൂപ്പര്‍ഹിറ്റുകളുടെ ഗ്രൂപ്പിലേക്ക് മര്‍ഡര്‍ 2 ചേക്കേറിയെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ചിത്രത്തിലെ പോസ്റ്ററുകളുമായി ബന്ധപ്പെട്ടതായിരുന്നു നേരത്തെയുണ്ടായ പുകില്‍. എന്നാലിപ്പോള്‍ ചിത്രത്തിലെ ഒരു സീനില്‍ ഉപയോഗിച്ച ഫോട്ടോ ആണ് പ്രശ്‌നം.
അനുവാദമില്ലാതെ ചിത്രത്തില്‍ തന്റെ ഫോട്ടോ ഉപയോഗിച്ചെന്ന ആരോപണവുമായി മോഡല്‍ പിങ്കി ഗൗര്‍ ഭട്ട് പ്രൊഡക്ഷന്‍സിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ വേശ്യങ്ങളെ വിതരണം ചെയ്യുന്ന ഒരു ഏജന്റ് കസ്റ്റമറിന് ചില പെണ്‍കുട്ടികളുടെ പടങ്ങള്‍ കാണിക്കുന്ന സീനുണ്ട്. ഇതില്‍ ഒരു ഫോട്ടോ തന്റേതാണെന്നാണ് പിങ്കി പറയുന്നത്. ഭട്ടിന്റെ പ്രൊഡക്ഷന്‍ ഹൗസായ വിശേഷ് ഫിലിംസിന് താന്‍ തന്റെ ഫോട്ടോസുകളൊന്നും നല്‍കിയിട്ടില്ല. ചിത്രത്തില്‍ ഫോട്ടോ കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നും അവര്‍ വ്യക്തമാക്കി.
മഹേഷ് ഭട്ടിനും, മുകേഷ് ഭട്ടിനുമൊപ്പം ജോലിചെയ്യുന്ന തന്റെ ഫ്രണ്ടില്‍ നിന്നാണ് അവര്‍ ഫോട്ടോ സംഘടിപ്പിച്ചതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നും പിങ്കി പറയുന്നു. സിനിമയില്‍ ഇതുപോലൊരു സീനില്‍ തന്റെ സമ്മതമില്ലാതെ എങ്ങനെ ഫോട്ടോ ഉപയോഗിച്ചുവെന്നാണ് പിങ്കി ചോദിക്കുന്നത്. ‘ഞങ്ങള്‍ തമ്മില്‍ ഒരു കോണ്‍ട്രാക്ടും ഉണ്ടാക്കിയിട്ടില്ല. ഇതുപോലൊരു സീനില്‍ എന്റെ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ചത് അംഗീകരിക്കാനാവില്ല’ പിങ്കി വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി വിശേഷ് ഫിലിംസിന് നോട്ടീസ് നല്‍കാമെന്നാണ് അവിടെ ജോലിചെയ്യുന്ന തന്റെ സുഹൃത്ത് പറഞ്ഞതെന്നും അതിന് മറുപടി ലഭിച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല