ലണ്ടന്‍: സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് വന്‍തുക ബോണസായി നല്കാന്‍ ബാങ്ക് മേധാവികള്‍ തയ്യാറെടുക്കുന്നു.
ചെലവുചുരുക്കലിന്റെ പശ്ചാത്തലത്തില്‍ ബോണസിനും നിയന്ത്രണം വേണമെന്നായിരുന്നു ബിസിനസ് സെക്രട്ടറി വിന്‍സ് കേബിള്‍ ഉള്‍പ്പെടെയുള്ളവര്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം നല്കിയിതില്‍ നിന്ന് അല്പം കൂടി കുറഞ്ഞ തുകയായിരിക്കും ഇക്കുറി നല്കുക എന്നു മാത്രമാണ് ബാങ്ക് മേധാവികള്‍ പറയുന്നത്.
വിലക്കു ലംഘിച്ചാല്‍ കടുത്ത നടപടിക്കു കാത്തിരിക്കാനാണ് ബാങ്ക് മേധാവികള്‍ക്ക് വിന്‍സ് കേബിള്‍ നല്കിയിരിക്കുന്ന മുന്നറിയിപ്പ്.
റോയല്‍ ബാങ്ക് ഒഫ് സ്‌കോട്‌ലന്‍ഡ് ഒരു ബില്യണ്‍ പൗണ്ടാണ് ബോണസായി നല്കാന്‍ പോകുന്നത്. മുന്‍വര്‍ഷം ബാങ്ക് നല്കിയത് 1.3 ബില്യണ്‍ പൗണ്ടായിരുന്നു. സമാനമായി മറ്റു ബാങ്കുകളും ഉടന്‍ ബോണസ് പ്രഖ്യാപിക്കുമെന്നാണ് സൂചന.
നല്ല ബോണസ് കൊടുക്കാതെ മിടുക്കരായ സ്റ്റാഫിനെ കിട്ടില്ലെന്നാണ് ബാങ്കുകള്‍ പറയുന്നത്. ബിസിനസ് മുന്നോട്ടു കൊണ്ടുപോകാന്‍ മിടുക്കരെ കിട്ടിയേ തീരുവെന്നാണ് ബാങ്കുകളുടെ പക്ഷം.
ഇതേസമയം, ബോണസും മറ്റു വെട്ടിക്കുറച്ച് കൂടുതല്‍ പണം തകര്‍ന്ന സമ്പദ് വ്യവസ്ഥയെ ഉദ്ധരിക്കാന്‍ പാകത്തില്‍ ചെലവിടാനാണ് ബാങ്കുകളോട് സര്‍ക്കാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല