ലണ്ടന്‍: ആഴ്ചയില്‍ ബിന്‍ കാലിയാക്കുക എന്ന രീതി കൗണ്‍സിലുകള്‍ വീണ്ടും കൊണ്ടുവരുന്നു. സാമ്പത്തികമായ പ്രയോജനത്തെ തുടര്‍ന്നാണിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചുവര്‍ഷമായി പകുതിയിലധികം കൗണ്‍സിലുകളും രണ്ടാഴ്ചകൂടുമ്പോഴാണ് ബിന്‍ കാലിയാക്കാറുണ്ടായിരുന്നത്. ജനങ്ങള്‍ക്കിടയില്‍ റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്ന പ്രവണത വളര്‍ത്താനെന്നു പറഞ്ഞായിരുന്നു ഈ നീക്കം.
മാലിന്യങ്ങള്‍ രണ്ടാഴ്ചയോളം വയ്ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശുചിത്വക്കുറവിനും വഴിവെയ്ക്കുമെന്ന് ആരോപണങ്ങളുണ്ടായിരുന്നിട്ടും മിക്ക കൗണ്‍സിലുകളും ഈ രീതിയാണ് തുടര്‍ന്നുപോന്നത്. ഇത് ഷഡ്പദങ്ങള്‍ പെരുകുന്നതിന് കാരണമായെന്നും ആരോപണങ്ങളുണ്ടായിരുന്നു. ആഴ്ചയില്‍ ബിന്‍ എടുത്തുകൊണ്ടുപോകണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പലരും അവഗണിച്ചിരുന്നു.
എന്നാല്‍ കൗണ്‍സിലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന മന്ത്രി മാരുടെ വാഗ്ദാനത്തെ തുടര്‍ന്ന് മിക്ക കൗണ്‍സിലുകളും ആഴ്ചയില്‍ മാലിന്യങ്ങള്‍ കൊണ്ടുപോകാമെന്ന പഴയ രീതി പുനഃസ്ഥാപിച്ചിരിക്കുകയാണെന്നാണ് ദ ഡെയ്‌ലി ടെലിഗ്രാഫി റിപ്പോര്‍ട്ട് ചെയ്യുന്നത്. 100മില്യണ്‍ പൗണ്ടാണ് ഈ പദ്ധതിയുടെ ബജറ്റെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല