സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ ദുബായ് ഭരണാധികാരി മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടത് ഒഴിഞ്ഞ കസേരകള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ദിവസം ദുബായ് സര്‍ക്കാര്‍ ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തിയപ്പോഴാണ് ജീവനക്കാരുടെ കെടുകാര്യസ്ഥ പുറത്തായത്.
മിന്നല്‍ പരിശോധനക്കെത്തിയ ശൈഖ് മുഹമ്മദിനെ സ്വാഗതം ചെയ്തത് കാലിയായ ഓഫീസായിരുന്നു. ജോലിക്കാര്‍ ആരും കൃത്യസമയത്ത് ഓഫീസില്‍ എത്തിയിരുന്നില്ല. ശൈഖ് മുഹമ്മദ് പരിശോധന നടത്തുമ്പോള്‍ ജീവനക്കാര്‍ ആരും തന്നെ ഇല്ലാത്ത ഓഫീസിന്റെ ദുബായ് മീഡിയ ഓഫീസ് പുറത്തുവിടുകയും ചെയ്തു. ദൃശ്യങ്ങളില്‍ കാലിയായ ഓഫീസില്‍ പരിശോധന നടത്തുന്ന ശൈഖ് മുഹമ്മദിനെ കാണാം.
ദുബായ് സാമ്പത്തിക വികസന വകുപ്പ്, ലാന്റ് ഡിപ്പാര്‍ട്ട് മെന്റ്, ദുബായ് എയര്‍പോര്‍ട്ട് എന്നിവയുടെ ഓഫീസുകളിലായിരുന്നു പരിശോധന നടത്തിയത്. മുതിര്‍ന്ന ജീവനക്കാര്‍ പോലും ശൈഖ് മുഹമ്മദ് പരിശോധനക്ക് എത്തിയപ്പോള്‍ ഓഫീസില്‍ ഉണ്ടായിരുന്നില്ലെന്നു ദുബായ് പ്രോട്ടോക്കോള്‍ ഡയറക്ടര്‍ ഖലീഫ സുലൈമാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തന നിലവാരം നീരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു ശൈഖ് മുഹമ്മദിന്റെ പരിശോധന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല